ഏവരും കാത്തിരുന്ന , ഗ്രൂപ് വോയ്‌സ്, വീഡിയോ കോൾ ഫീച്ചർ പുറത്തിറക്കി വാട്‌സ്‌അപ്പ്. ഒരു സമയം ചെയ്യാവുന്ന ഗ്രൂപ്പ് വോയ്‌സ്, വീഡിയോ കോളുകളുടെ എണ്ണം നാലില്‍ നിന്നും എട്ടാക്കി.അടുത്ത ആഴ്ച്ച മുതല്‍ ഈ ഫീച്ചർ ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്ന് വാട്‌സ്‌അപ്പിന്റെ ചുമതലയുള്ള വില്‍ കാത്ത്കാര്‍ട്ട് അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് ഗ്രൂപ്പ് വോയ്‌സ്,വീഡിയോ കോളിന്റെ ആവശ്യം വർദ്ധിച്ചതിനെ തുടർന്നാണ് തീരുമാനം.
Also read : കോവിഡ് 19 ; താരങ്ങളുടെ ശമ്പളം കുറക്കില്ലെന്ന് ചെല്‍സി
ഗ്രൂപ് വീഡിയോ വോയ്‌സ് കോളുകളും വീഡിയോ കോളുകളും വാട്‌സ്‌ആപ് അനുവദിക്കുന്നുണ്ടെങ്കിലും പരമാവധി നാല് പേരെ മാത്രമേ വിളിക്കാൻ സാധിച്ചിരുന്നുള്ളു. അതിനാൽ സൂം, ഗൂഗിള്‍ മീറ്റ്, സ്‌കൈപ് തുടങ്ങിയ ആപ്ലിക്കേഷനുകളെയാണ് കൂടുതൽ പേരും ആശ്രയിക്കുന്നത്. കോവിഡ് പ്രതിസന്ധി ആരംഭിച്ച ശേഷം 30 കോടി ഉപഭോക്താക്കളെ കൂടുതലായി ലഭിച്ചെന്ന് സൂം അറിയിച്ചിരുന്നു.
Post Your Comments