കോവിഡ് ഭീതിയുടെ സാഹചര്യത്തിൽ സംസ്ഥാനത്ത് പുതിയതായി ഏഴ് ഹോട്ട് സ്പോട്ടുകള്‍ കൂടി. ഇടുക്കി, കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ പ്രദേശങ്ങളാണ് പുതിയതായി ഹോട്ട് സ്പോര്‍ട്ട് പരിധിയില്‍ ഉള്‍പ്പടുത്തിയത്. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 84 ആയി.
കോട്ടയം ജില്ലയിലെ പനച്ചിക്കാട്, വിജയപുരം, കോട്ടയം മുന്‍സിപ്പാലിറ്റി, ഇടുക്കി ജില്ലയിലെ ഏലപ്പാറ, നെടുങ്കണ്ടം, വാഴത്തോപ്പ്, ഒപ്പം തിരുവനന്തപുരത്തെ വര്‍ക്കല മുന്‍സിപ്പാലിറ്റിയുമാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍.
നഗരസഭകളിലെയും മുന്‍സിപ്പാലിറ്റികളിലെയും, രോഗബാധിതരുടെയും അവരുടെ സമ്ബര്‍ക്ക പട്ടികയുടെയും അടിസ്ഥാനത്തില്‍ വാര്‍ഡുകളെ പ്രത്യേകം ഹോട്ട് സ്പോട്ടുകളാക്കാന് ജില്ലാ ഭരണകൂടങ്ങള്‍ക്ക് അധികാരമുണ്ട്. അത്തരത്തില്‍ തിരുവനന്തപുരം നഗരസഭയിലെകളിപ്പാംകുളം, അമ്ബലത്തറ വാര്‍ഡുകളെ ജില്ലാ ഭരണകൂടം ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments