വിവാഹത്തിനായി കരുതിവച്ചിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനൊരുങ്ങി നടന്‍ മണികണ്ഠന്‍. നാളെയാണ് മണികണ്ഠന്റെയും തൃപ്പൂണിത്തുറ പേട്ട സ്വദേശി അഞ്ജലിയുടെയും വിവാഹം നടക്കാനിരിക്കുന്നത്. കോവിഡ് ഭീഷണി മൂലം വിവാഹം മാറ്റിവെക്കുന്ന കാര്യത്തിൽ സംശയം വന്നെങ്കിലും മാസങ്ങള്‍ക്ക് മുന്‍പ് നിശ്ചയിച്ച വിവാഹത്തീയതി മാറ്റി വെക്കേണ്ടന്നായിരുന്നു ഇരുവരുടെയും കുടുബങ്ങൾ വ്യക്തമാക്കിയത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് വിവാഹച്ചടങ്ങ് ലളിതമായി നടത്താനാണ് തീരുമാനം. നേരത്തേ ക്ഷണിച്ചവരോടൊക്കെ വിവാഹം ചടങ്ങ് മാത്രമായാണ് നടത്തുന്നതെന്ന് അറിയിച്ചിട്ടുണ്ടെന്ന് താരം വ്യക്തമാക്കി.
Post Your Comments