Latest NewsKeralaIndiaNews

കോവിഡ് ഡ്യൂട്ടിയിലുള്ള മലയാളി നഴ്സുമാർക്ക് താമസ സൗകര്യം ഒരുക്കൻ കഴിയില്ലെന്ന് കേരള ഹൗസ് അധികൃതർ; മുഖ്യമന്ത്രിക്ക് പരാതി നൽകി

ന്യൂഡൽഹി: കോവിഡ് രോഗികളെ പരിചരിക്കുന്ന മലയാളി നഴ്സുമാർക്ക് താമസ സൗകര്യം ഒരുക്കൻ കഴിയില്ലെന്ന് ഡൽഹി കേരള ഹൗസ് അധികൃതർ. പ്രായമായവരും, കുഞ്ഞുങ്ങളും വീടുകളിലുള്ള നഴ്സുമാർക്ക് ക്വാറന്റീനിൽ കഴിയാൻ താമസ സൗകര്യം നൽകമെന്ന് അഭ്യർത്ഥിച്ച് നഴ്സിംഗ് സംഘടനയായ ഇന്ത്യൻ പ്രഫഷണൽ നഴ്സസ് അസോസിയേഷൻ കേരളഹൗസ് അധികൃതരെ സമീപിച്ചിരുന്നു.

എന്നാൽ അധികൃത‍ർ കോവിഡ് ഡ്യൂട്ടി ചെയ്യുന്നവർക്ക് ക്വാറന്റീൻ സൗകര്യം നൽകണമെന്ന ആവശ്യം തള്ളുകയായിരുന്നു. ഇക്കാര്യം നഴസസ് അസോസിയേഷൻ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് അടക്കം കത്തയച്ചിരുന്നു. ‌‌

ALSO READ: ലോക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം ഭീകരപ്രവര്‍ത്തനങ്ങളിൽ മാറ്റം; പ്രതികരണവുമായി സിആര്‍പിഎഫ് മേധാവി ഏ.പി. മഹേശ്വരി

അതേസമയം, സാങ്കേതിക പ്രശ്നങ്ങളും ജീവനക്കാരുടെ അപര്യാപ്തതയും ചൂണ്ടിക്കാട്ടിയാണ് കേരള ഹൗസ് അധികൃതർ ആവശ്യം തള്ളിയത്. രാജ്യത്തെ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള മൂന്നാമത്തെ ഹോട്ട് സ്പോട്ടാണ് ദില്ലി. 2500-ലേറെ കൊവിഡ് രോഗികളാണ് ഇവിടെയുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button