KeralaLatest NewsNews

ലോക്ക് ഡൗൺ : സം​സ്ഥാ​ന​ത്തെ ഇ​ള​വു​ക​ൾ ക്ര​മീ​ക​രി​ച്ച് പുതിയ ഉ​ത്ത​ര​വി​റ​ക്കി

തിരുവനന്തപുരം : ലോക്ക് ഡൗണിൽ കേന്ദ്ര മാർഗ നിർദ്ദേശങ്ങളനുസരിച്ച്, സം​സ്ഥാ​ന​ത്തെ ഇ​ള​വു​ക​ൾ ക്ര​മീ​ക​രി​ച്ചുള്ള പുതിയ ഉ​ത്ത​ര​വി​റ​ക്കി പൊ​തു​ഭ​ര​ണ വ​കു​പ്പ്. ഷോ​പ്സ് ആ​ൻ​ഡ് എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ആ​ക്ട് പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ ക​ട​ക​ളും സ്ഥാ​പ​ന​ങ്ങ​ളും മു​ൻ​സി​പ്പാ​ലി​റ്റി, കോ​ർ​പ​റേ​ഷ​ൻ പ​രി​ധി ഒ​ഴി​കെ പ്ര​ദേ​ശ​ങ്ങ​ളി​ൽ തുറക്കാം. മ​ൾ​ട്ടി ബ്രാ​ൻ​ഡ്, സിം​ഗി​ൾ ബ്രാ​ൻ​ഡ് മാ​ളു​ക​ൾ ഒ​ഴി​കെ​യു​ള്ള മു​ഴു​വ​ൻ ക​ട​ക​ളു​മാ​ണു തു​റ​ക്കു​ക. റ​സി​ഡ​ൻ​ഷ്യ​ൽ, മാ​ർ​ക്ക​റ്റ് കോം​പ്ല​ക്സു​ക​ളി​ലേ​തു​ൾ​പ്പെ​ടെ​യു​ള്ള ക​ട​ക​ൾ​ക്ക് ഇ​ത് ബാ​ധ​ക​മാ​യി​രി​ക്കും.

മു​ൻ​സി​പ്പാ​ലി​റ്റി, കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​ക്ക​ക​ത്ത് വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ർ​ക്ക​റ്റ് കോം​പ്ല​ക്സു​ക​ളി​ലെ ക​ട​ക​ൾ​ക്ക് ഇളവ് അനുവദിച്ചിട്ടില്ല. മൊബൈൽ ഷോപ്പുകൾ, ചെറുകിട തുണിക്കടകൾ, ഫാൻസി ഷോപ്പുകൾ എന്നിവ ഗ്രാമ – നഗര വ്യത്യാസമില്ലാതെ തുറക്കാൻ അനുമതിയുണ്ട്. ചെറുകിട വ്യവസായങ്ങളുടെയടക്കം കാര്യത്തിൽ കേരളം കൂടുതൽ ഇളവുകൾ തേടും. പ​ര​മാ​വ​ധി 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​ർ മാത്രമേ പാ​ടു​ള്ളു.എ​ല്ലാ​വ​രും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. ശാ​രീ​രി​ക അ​ക​ലം സം​ബ​ന്ധി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കണം.

Also read : തിരഞ്ഞെടുപ്പില്‍ ഇനി മല്‍സരിക്കാന്‍ ആഗ്രഹമില്ല; പാര്‍ട്ടി പറഞ്ഞാല്‍ തീരുമാനം മറിച്ചാകുമെന്ന് കെടി ജലീല്‍

വർക്ക് ഷോപ്പുകളുടെ കാര്യത്തിൽ ഇപ്പോഴും അവ്യക്തതയുണ്ട്. ദേശീയ- സംസ്ഥാന പാതകൾക്കരികിലെ വർക്ഷോപ്പുകൾ തുറക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവയ്ക്ക് അനുമതിയില്ല. ഹോട്ടലുകളിൽ നേരത്തെ ഉള്ള ഇളവുകൾ മാത്രമാണ് ഉണ്ടാവുക. ജ്വല്ലറികളും തുറക്കില്ല. സംസ്ഥാനത്ത് ചെറുകിട വ്യവസായ യൂണിറ്റുകൾ കൂടി പ്രവർത്തനം തുടങ്ങാനും അനുമതിയുണ്ട്, ഇതോടെ ഇവകൂടി സജീവമാവുന്നതോടെ കൂടുതൽ ഇളവുകൾ ചരക്കുനീക്കത്തിലടക്കം വേണ്ടി വരും. ഓറഞ്ച്, ഗ്രീൻ സോണുകളിലും, ഹോട്ട്സ്പോട്ടല്ലാത്ത സ്ഥലങ്ങളിലും മാത്രമാണ് നിയന്ത്രണങ്ങളോടെ ആളുകൾക്ക് കടകളിൽ പോകുവാൻ സാധിക്കുക. അതേസമയം കേ​ന്ദ്ര ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ലാ​കു​ന്ന മു​റ​യ്ക്കു സം​സ്ഥാ​ന​ത്തും പു​തി​യ ഇ​ള​വു​ക​ളെ​ല്ലാം പ്രാ​ബ​ല്യ​ത്തി​ൽ വ​രും..

shortlink

Related Articles

Post Your Comments

Related Articles


Back to top button