Latest NewsIndiaNews

ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം കാൽലക്ഷത്തിലേക്ക് നീങ്ങുന്നു എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം കാൽലക്ഷത്തിലേക്ക് നീങ്ങുന്നു എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വെള്ളിയാഴ്ച രാത്രി വരെയുള്ള കണക്കുകളാണ് ഇത്. ഇന്നലെ രാത്രി വരെ 23452 പേർക്കാണ് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.

ലോക്ക് ഡൗൺ നടപ്പാക്കിയിരുന്നില്ലെങ്കിൽ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടക്കുമായിരുന്നുവെന്ന് കേന്ദ്രസ‍ർക്കാ‍ർ ചൂണ്ടിക്കാട്ടുന്നു. 1752 പേർക്കുകൂടി പുതുതായി രോഗം ബാധിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 724 ആയിട്ടുണ്ട്. 4813 പേർക്ക് ഇതുവരെ രോഗം ഭേദമായി. 9 ലക്ഷം പേർ നിരീക്ഷണത്തിലാണ്.

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ള മഹാരാഷ്ട്രയിൽ ആകെ കൊവിഡ് മരണങ്ങൾ 300 കടന്നു. വെള്ളിയാഴ്ച രാത്രി വരെയുള്ള 24 മണിക്കൂറിൽ 394 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോ‍ർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 18 പേർ മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങൾ 301 ആയി.

രാജ്യത്തെ കൊവിഡ് രോ​ഗികളിൽ നാലിലൊന്നും മഹാരാഷ്ട്രയിലാണ് എന്നതാണ് അവസ്ഥ. മഹാരാഷ്ട്രയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 6817 ആണ്. മുംബൈയിൽ മാത്രം 4447 കൊവിഡ് കേസുകളാണ് റിപ്പോ‍ർട്ട് ചെയ്തത്. പുതുതായി 242 കേസുകൾ റിപ്പോ‍ർട്ട് ചെയ്ത മുംബൈയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം മരണപ്പെട്ടത് 11 പേരാണ്. ഇതോടെ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തുണ്ടായ കൊവിഡ് മരണങ്ങൾ 178 ആയി.

ഈ ഒരാഴ്ചയിൽ കൊവിഡ് ക്രമാതീതമായി വ്യാപിച്ച ​ഗുജറാത്തിലും സ്ഥിതി​ഗതികൾ മോശമായി തുടരുകയാണ്. വെള്ളിയാഴ്ച രാത്രി വരെയുള്ള 24 മണിക്കൂറിൽ 191 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോ‍ർട്ട് ചെയ്തത്. 15 കൊവിഡ് രോ​ഗികൾ മരണപ്പെട്ടു. ചികിത്സയിലുണ്ടായിരുന്ന ഏഴ് പേ‍ർ രോ​ഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോ​ഗികളുടെ എണ്ണം 2815 ആയി. 265 പേ‍രാണ് രോ​ഗമുക്തി നേടിയത്. 127 രോ​ഗികൾ മരണപ്പെട്ടു. ചികിത്സയിലുള്ളവരിൽ 29 പേർ വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്ന് ​ഗുജറാത്ത് സർക്കാർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button