ന്യൂഡല്‍ഹി : രാജ്യം കോവിഡ് 19 നെ അതിജീവിയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ തര്‍ക്കപ്രദേശത്തേയ്ക്ക് പാലം നിര്‍മിച്ച് ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈന അവകാശവാദം ഉന്നയിക്കുന്ന തര്‍ക്കപ്രദേശത്തേയ്ക്ക് ഇന്ത്യ പാലം തുറന്നു. അരുണാചല്‍ പ്രദേശില്‍ ചൈന അവകാശവാദമുന്നയിക്കുന്ന പ്രദേശത്താണ് 40 ടണ്‍ വരെ ഭാരം താങ്ങാന്‍ ശേഷിയുള്ള പാലം ഇന്ത്യ നിര്‍മിച്ചത്. അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റം 2018ലേതിനേക്കാള്‍ 2019ല്‍ 50 ശതമാനം വര്‍ധിച്ചിട്ടുണ്ട്.
read also : ചൈനയ്ക്ക് തിരിച്ചടിയായി വിദേശകമ്പനികളുടെ തീരുമാനം : നൂറുകണക്കിന് വിദേശ കമ്പനികള്‍ ഇന്ത്യന്‍ മണ്ണിലേയ്ക്ക്
ചൈനയുടെ നുഴഞ്ഞുകയറ്റം തടയുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ നിര്‍മിച്ച പുതിയ പാലവും മികച്ച റോഡുകളും മേഖലയില്‍ സൈന്യത്തെ തടസ്സമില്ലാതെ വിന്യസിക്കുന്നതിന് ഉപകരിക്കുമെന്ന് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നയതന്ത്ര വിദഗ്ധന്‍ നിതിന്‍ ഗോഖലെ വ്യക്തമാക്കി. ചൈനീസ് കമ്പനികളെ ഇന്ത്യ തടയുകയാണെന്ന് ചൈന ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് തര്‍ക്ക മേഖലയില്‍ ഇന്ത്യ പാലം തുറന്നത്.
ദോക്‌ലായില്‍ 2017ല്‍ ഇന്ത്യയും ചൈനയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായ അതേ മേഖലയിലാണു പാലമുള്ളത്. 1962ലെ ഏറ്റുമുട്ടലിനു ശേഷം ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റവും രൂക്ഷമായ തര്‍ക്കമായിരുന്നു 2017 ല്‍ ദോക്ലായില്‍ ഉണ്ടായത്.
Post Your Comments