ഗംഗാ നദി ശുദ്ധമായതോടെ 30 വർഷങ്ങൾക്ക് ശേഷം ഡോൾഫിനുകളെത്തി. കൊൽക്കത്തയിലാണ് കഴിഞ്ഞ ദിവസം ഗംഗാ ഡോൾഫിനുകൾ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ 30 വർഷത്തിനിടയിൽ ആദ്യമായിട്ടാണ് നദിയിൽ ഇവയെ കണ്ടെത്തുന്നത്. പരിസ്ഥിതി പ്രവർത്തകനായ ബിശ്വജിത് റോയി ചൗധരിയാണ് ഗംഗാ ഡോൾഫിനുകളെ തിരിച്ചറിഞ്ഞത്. ശുദ്ധജലത്തിൽ ജീവിക്കുന്ന ഈ ഡോൾഫിനുകൾ അതീവ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണുള്ളത്.
വ്യവസായശാലകളുടെ പ്രവർത്തനം നിലച്ചതോടെ ഹൂഗ്ലി നദിയിലെ മലിനീകരണ തോത് ഗണ്യമായ തോതിൽ കുറഞ്ഞിട്ടുണ്ട്. ഇവിടങ്ങളിൽ നിന്നുള്ള മലിനജലം നദിലേക്കെത്താതായതോടെ നദി മാലിന്യമുക്തമാവുകയും ചെയ്തു. ഇതോടെയാണ് ഡോൾഫിനുകൾ തിരിച്ചെത്തിയത്. ഇവ തിരിച്ചെത്തിയതോടെ പരിസ്ഥിതി പ്രവർത്തകരും സന്തോഷത്തിലാണ്.
Post Your Comments