KeralaLatest NewsNews

ഷാബുരാജിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

ആറ്റിങ്ങല്‍ • അകാലത്തിൽ അന്തരിച്ച മിമിക്രി കലാകാരൻ ആറ്റിങ്ങൽ മണ്ഡലത്തിലെ കരവാരം വല്ലത്തുകോണം എസ് സി കോളനിയിലെ ഷാബുരാജിന്റെ കുടുംബത്തിന് സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധിയിൽ നിന്നുള്ള പ്രത്യേക ധനസഹായമായ രണ്ട് ലക്ഷം രൂപ പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗ ക്ഷേമ മന്ത്രി എ.കെ. ബാലൻ വിതരണം ചെയ്തു. ഷാബുരാജിന്റെ ഭാര്യ ചന്ദ്രിക ധനസഹായം ഏറ്റുവാങ്ങി. ബി. സത്യൻ എം.എൽ.എ സന്നിഹിതനായിരുന്നു.

കുടുംബത്തിലെ ഏക വരുമാന ദായകനായിരുന്നു ഷാബു. ഇത് പരിഗണിച്ച് പട്ടികജാതി വികസന വകുപ്പിൽ നിന്ന് ധനസഹായം നൽകണമെന്ന് എം.എൽ.എ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ഇത് പരിഗണിക്കും.

ഏഴാം തരത്തിൽ പഠിക്കുന്ന മകന് എം ആർ എസിൽ പ്രവേശനം നൽകി തുടർപഠന സൗകര്യമൊരുക്കും. നാലാം തരത്തിൽ പഠിക്കുന്ന മകൾക്ക് കിളിമാനൂർ പ്രീ മെട്രിക് ഹോസ്റ്റലിൽ താമസിച്ച് പഠിക്കാൻ സൗകര്യം നൽകണമെന്ന അപേക്ഷ ലഭിച്ചിട്ടുണ്ട്.
ഷാബുരാജിന്റെ ഭാര്യ ചന്ദ്രിക ആറ് വർഷമായി രോഗബാധിതയാണ്. ഇവരുടെ ചികിത്സക്ക് 50000 രൂപ ധനസഹായം നൽകും. ഇപ്പോഴുള്ള ആയുർവേദ ചികിത്സക്കു പുറമെ അലോപ്പതി ചികിത്സയും ആവശ്യമാണ്. ചികിത്സക്ക് കൂടുതൽ സഹായം ആവശ്യമുണ്ടെങ്കിൽ നൽകും.

ഷാബുവിന്റെ വീട്ടിലേക്കുള്ള വഴി എം.എൽ.എ ഫണ്ടുപയോഗിച്ച് നവീകരിക്കുമെന്ന് ബി. സത്യൻ എം.എൽ.എ അറിയിച്ചു.

shortlink

Post Your Comments


Back to top button