KeralaLatest NewsNews

പ്രവാസി മലയാളികളെ സ്വീകരിക്കാൻ എറണാകുളം ജില്ല പൂർണ്ണ സജ്ജം: 6000 വീടുകളും ഫ്ലാറ്റുകളും ഒരുക്കിയെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ

കൊച്ചി: പ്രവാസി മലയാളികളെ സ്വീകരിക്കാൻ എറണാകുളം ജില്ല സജ്ജമാണെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികളെ താമസിപ്പിക്കാൻ 6000 വീടുകളും ഫ്ലാറ്റുകളും ഒരുക്കിയിട്ടുണ്ടെന്നും തിങ്കളാഴ്ചയോടെ തയ്യാറെടുപ്പുകൾ പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു.

Read also: പ്രായവര്‍ക്ക് 30 സെക്കന്റും യുവാക്കള്‍ക്ക് ഒരു മിനിറ്റും ശ്വാസം പിടിച്ചുവെക്കാൻ കഴിയുന്നുണ്ടെങ്കിൽ നിങ്ങൾക്ക് കൊറോണ ഇല്ല; കൊറോണയെ തുരത്താൻ കടുകെണ്ണ പ്രയോഗവും നിർദേശിച്ച് ബാബ രാംദേവ്

മ‌ടങ്ങിയെത്തുന്നവർക്ക് 7000 മുറികളാണ് ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ പഞ്ചായത്ത് പ്രദേശങ്ങളിൽ 4701 വീടുകൾ കണ്ടെത്തിയിട്ടുണ്ട്. കോർപറേഷൻ, മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ തയാറെടുപ്പുകൾ തിങ്കളാഴ്ചയോടെ പൂർത്തിയാകും. ആകെ 6000 വീടുകളും ഫ്ലാറ്റുകളും ഒരുക്കിയിട്ടുണ്ട്. ഒരു വീട്ടിൽ നാലു പേർ എന്ന രീതിയിലാണ് സജ്ജമാക്കിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button