കാലിഫോര്‍ണിയ : ഇത് മനുഷ്യരാശിയുടെ നിലനില്‍പ്പിന് ഭീഷണിയാണ്.സംഭവിക്കുന്നത് വൈറസിന്റെ ലോകമഹായുദ്ധം . കൊറോണ വൈറസിനെ കുറിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകനും കാരുണ്യപ്രവര്‍ത്തകനുമായ ബില്‍ഗേറ്റ്സ് . ഈ ലോക മഹായുദ്ധത്തില്‍ ഒരു വ്യത്യാസം മാത്രം ഇതില്‍ മനുഷ്യരെല്ലാം ഒരു പക്ഷത്താണ്, കൊറോണാവൈറസ് മറുപക്ഷത്തും. ലോക്ഡൗണുകളെ തുടര്‍ന്ന് തളരുന്ന സമ്പദ്വ്യവസ്ഥയെ പുനഃരുജ്ജീവിപ്പിക്കാന്‍ എന്തു ചെയ്യണമെന്നും ഗെയ്റ്റസ് പറഞ്ഞു.
read also : ലോകത്തിലെ തന്നെ ഏറ്റവും വലിയ മഞ്ഞുമലയുടെ വലുപ്പം കുറഞ്ഞു; ദൃശ്യങ്ങൾ പുറത്ത്
കൊറോണാവൈറസിന്റെ ആക്രമണത്തിന്റെ ആഘാതം കുറയ്ക്കാന്‍ മനുഷ്യര്‍ നൂതനമായ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് ബില്‍ ഗെയ്റ്റസ് പറയുന്നു. ടെസ്റ്റിങിനും ചികിത്സയ്ക്കും വാക്സിന് കണ്ടെത്തുന്ന കാര്യത്തിലും വൈറസിന്റെ വ്യാപനം കുറയ്ക്കാന്‍ എടുക്കുന്ന നടപടിക്രമങ്ങളുടെ കാര്യത്തിലുമെല്ലാം ഇതുവരെ സ്വീകരിച്ചിട്ടില്ലാത്ത തരം മാര്‍ഗങ്ങള്‍ കണ്ടെത്തണം. അങ്ങനെ വന്നാല്‍ മാത്രമേ സമ്പദ്വ്യവസ്ഥയ്ക്ക് ഉണ്ടാകാവുന്ന ആഘാതം കുറയ്ക്കാനാകൂവെന്നും അദ്ദേഹം പറയുന്നു.
ചികിത്സയുടെ കാര്യം പറഞ്ഞാല്‍, പൊതുജനത്തിന് 95 ശതമാനമെങ്കിലും വിജയസാധ്യതയുള്ള ചികിത്സ കിട്ടാന്‍ തുടങ്ങിയാല്‍ മാത്രമേ പൊതുപരിപാടികളും കൂട്ടംകൂടലും മറ്റും പഴയരീതിയില്‍ തുടങ്ങാനാകൂ. കോവിഡ്-19 വരുന്നതിനു മുന്‍പുള്ള ലോകത്തേക്കു പോകണമെങ്കില്‍ രോഗം വരാതിരിക്കാനുള്ള അതിശക്തമായ വാക്സിന്‍തന്നെ കണ്ടുപിടിക്കപ്പെടണമെന്നും അദ്ദേഹം പറയുന്നു
Post Your Comments