Latest NewsKeralaNattuvarthaNews

ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; കുടകിൽ നിന്ന് കാൽനടയായി അതിർത്തി കടന്നത് 57 പേർ; ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി

അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ നല്ല ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കാൽനടയായി അതിർത്തി കടക്കുന്വരുടെ എണ്ണം കൂടുന്നതിനാൽ അതിര്‍ത്തിയില്‍ ജാഗ്രത കൂട്ടണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യക്തമാക്കി, കര്‍ണാടകത്തിലെ കുടകില്‍ നിന്ന് അതിര്‍ത്തി കടന്ന് ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് എത്തിയത് 57 പേരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കർണ്ണാടകത്തിൽ നിന്ന് കുടകില്‍ നിന്ന് കണ്ണൂരിലേക്ക് കാട്ടിലൂടെ അതിര്‍ത്തി കടന്ന് വന്ന എട്ട് പേരെ ഇന്ന് കൊറോണ കെയര്‍ സെന്ററിലാക്കി,, ഇരിട്ടിയിലെ രണ്ട് കൊറോണ കെയര്‍ സെന്ററുകളിലായാണ് ഇവരെ നിരീക്ഷിക്കുന്നത്,, കേരളത്തിലെക്ക് വരാനുള്ളവര്‍ പല വഴികളിലൂടെ എത്താന്‍ സാധ്യതയുണ്ട്,, അതിനാല്‍ അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ നല്ല ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നത്തെ കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി, സംസ്ഥാനത്ത് 3 പേര്‍ക്കാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്, 15 പേര്‍ക്ക് ഇന്ന് ഫലം നെഗറ്റീവായി. പൊസീറ്റീവായ 3 പേരും കാസര്‍കോടുകാര്‍. മൂന്നുപേര്‍ക്കും സമ്പർകക്കത്തിലൂടെയാണ് രോഗം വന്നത്. കാസര്‍കോട് 5, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ 3 വീതം, കൊല്ലം 1 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായവരുടെ കണക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button