മുംബൈ : കഴിഞ്ഞ ദിവസത്തെ നേട്ടം കൈവിട്ട് ഓഹരി വിപണി ഇന്ന് അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 535.86 പോയിന്റ് താഴ്ന്നു 31,327.22ലും നിഫ്റ്റി 159.50 പോയിന്റ് താഴ്ന്ന് 9154.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 773 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1545 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ 159 ഓഹരികള്‍ക്ക് മാറ്റമില്ല. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനം നഷ്ടത്തിലായി.
ഫാര്‍മ, ഊര്‍ജം എന്നീ വിഭാഗങ്ങളിലെ സൂചികകളൊഴികെയുള്ളവയും നഷ്ടത്തിലായിരുന്നു. സണ്‍ഫാര്‍മ, ബ്രിട്ടാനിയ, സിപ്ല, ഹീറോ മോട്ടോര്‍കോര്‍പ്,റിലയന്‍സ് ഇന്‍ഡസ്ട്രീസ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും, ബജാജ് ഫിന്‍സര്‍വ്,ഭാരതി ഇന്‍ഫ്രടെല്‍, സീ എന്റര്‍ടെയ്ന്‍മെന്റ്, ഹിന്‍ഡാല്‍കോ,ബജാജ് ഫിനാന്‍സ്, തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്
Post Your Comments