ബെയ്ജിംഗ്: ഇന്ത്യയില്‍ പലയിടത്തും തെറ്റായ പരിശോധനാഫലം നല്‍കിയ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ക്ക് പ്രശ്‌നമില്ലെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അത് ഉപയോഗിക്കുന്ന രീതിയിലുള്ള പ്രശ്‌നമാണെന്നും ചൈനീസ് കമ്പനികള്‍. ലോകം മുഴുവന്‍ ഇതേ കിറ്റുകള്‍ തന്നെയാണ് അയക്കുന്നതെന്നും പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നുമാണ് ചൈനീസ് കമ്പനികള്‍ പറയുന്നു. രാജസ്ഥാനിലും പശ്ചിമ ബംഗാളിലും അടക്കം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിച്ചപ്പോള്‍ തെറ്റായ ഫലം ലഭിച്ചതിനെ തുടര്‍ന്ന് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഐസിഎംആര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ലിവ്‌സോണ്‍ ഡയഗണോസ്റ്റിക്‌സ്, വോണ്‍ഡ്‌ഫോ ബയോടെക് എന്നീ കമ്പനികളില്‍ നിന്ന് അഞ്ച് ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകളാണ് ഇന്ത്യ വാങ്ങി സംസ്ഥാനങ്ങള്‍ക്കായി ഐസിഎംആര്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ തെറ്റായ ഫലം ലഭിച്ചതിനെ തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്ക് ശേഷം കിറ്റുകളില്‍ പ്രശ്‌നം കണ്ടെത്തിയാല്‍ കമ്പനികളുമായുള്ള കരാര്‍ റദ്ദാക്കുകയോ പുതിയ കിറ്റുകള്‍ ആവശ്യപ്പെടുകയോ ചെയ്യുമെന്ന് ഐസിഎംആര്‍ അറിയിച്ചിരുന്നു. പരിശോധനാഫലങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയാല്‍ കിറ്റുകള്‍ മാറ്റിവാങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
Post Your Comments