കോട്ടയം: റേഷന്‍ കടകള്‍ വഴി സര്‍ക്കാര്‍ നല്കുന്ന സൗജന്യ കിറ്റ് സിപിഎം, സിപിഐ ഓഫീസില്‍ കണ്ടെത്തിയ സംഭവം വിവാദത്തിൽ. വൈക്കം ടിവി പുരത്തെ സിപിഐ ഓഫീസിലും ചങ്ങനാശേരി മാടപ്പള്ളിയിലെ സിപിഎം ഓഫീസിൽ നിന്നുമാണ് കിറ്റുകൾ കണ്ടെത്തിയത്. സംഭവം അറിഞ്ഞ് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതോടെ പോലീസും ഭക്ഷ്യവകുപ്പ് അധികൃതരും ചേർന്ന് കിറ്റുകൾ ഇവിടെ നിന്ന് മാറ്റുകയുണ്ടായി. അതേസമയം ഭക്ഷ്യകിറ്റുകള്‍ സൂക്ഷിക്കാന്‍ റേഷന്‍ കടകളില്‍ സ്ഥലമില്ലാത്തതിനാലാണ് പാര്‍ട്ടി ഓഫീസുകളില്‍ സൂക്ഷിച്ചതെന്നാണ് സിപിഐ വിശദീകരണം നൽകുന്നത്.
Post Your Comments