ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ തന്ത്രം ആവിഷ്കരിക്കണമെന്നും ലോക്ക്ഡൗണിന്റെ അവശേഷിക്കുന്ന സമയത്ത് ഭാവിയിലേക്കുള്ള സമഗ്രപദ്ധതി തയ്യാറാക്കണമെന്നും വ്യക്തമാക്കി കോൺഗ്രസ് പ്രവര്‍ത്തക സമിതി. ഓണ്‍ലൈന്‍ വഴി നടത്തിയ പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം സമർപ്പിച്ചത്. രാജ്യം ഇത്രയും ഗുരുതരമായ പ്രശ്നം അഭിമുഖീകരിക്കുന്ന സാഹചര്യത്തിലും വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന ശക്തികളെക്കുറിച്ച് നാം ആശങ്കപ്പെടണം. എല്ലാ വിഭാഗീയതകള്‍ക്കും മുന്നില്‍ ഒരു രാജ്യമെന്നനിലയില്‍ ഒരുമിച്ചുനില്‍ക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
വൈറസ് ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുന്നതിനുള്ള മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണം. കാര്‍ഷിക, കാര്‍ഷികേതര വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം അനുവദിക്കണമെന്നും പലിശ ഇളവ് നല്‍കണമെന്നും കോൺഗ്രസ് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
Post Your Comments