Latest NewsIndia

പ്രശാന്ത് കിഷോര്‍ ലോക്ക് ഡൗണ്‍ ലംഘിച്ച്‌ കാർഗോ വിമാന യാത്ര നടത്തി; മമ്തയ്ക്കും പങ്ക്: അന്വേഷണവുമായി കേന്ദ്രം

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആവശ്യപ്രകാരം പ്രശാന്ത് കിഷോര്‍ ദില്ലിയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് കാര്‍ഗോ വിമാനത്തില്‍ യാത്ര ചെ്തുവെന്നാണ് ആരോപണം.

ദില്ലി: രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പിന്നാലെ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വ്വീസുകളെല്ലാം റദ്ദാക്കിയിരിക്കുകയാണ്. ഇതിന് ശേഷം ചരക്ക് വാഹനങ്ങള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. അതിനിടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ലോക്ക്ഡൗണ്‍ ലംഘിച്ച്‌ യാത്ര നടത്തിയതായി ആരോപണം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആവശ്യപ്രകാരം പ്രശാന്ത് കിഷോര്‍ ദില്ലിയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് കാര്‍ഗോ വിമാനത്തില്‍ യാത്ര ചെ്തുവെന്നാണ് ആരോപണം.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.ആരോപണത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും ഇത് സംബന്ധിച്ച്‌ വിമാനത്താവളം അധികൃതരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വക്താവ് അറിയിച്ചു.കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മമതാ ബാനര്‍ജിയും കേന്ദ്രസര്‍ക്കാരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്.

കൊറോണ സാഹചര്യം ഗുരുതരമായി തുടരുന്ന സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്രസംഘം സംസ്ഥാനത്തെത്തിയതിനോട് സഹകരിക്കാതെ ഉദ്യോഗസ്ഥരെ പുറത്തിറക്കാൻ പോലും സമ്മതിക്കാതെയായിരുന്നു മമതയുടെ നിസ്സഹകരണം. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍, കൊറോണ പരിശോധന കിറ്റ് അനുവദിക്കുന്നത് തുടങ്ങിയ വിഷയങ്ങളിലെല്ലാം മ്മത ബാനര്‍ജി കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

കോവിഡ് മുക്ത സംസ്ഥാനമായി ത്രിപുരയും : രണ്ടാമത്തെ കൊവിഡ് രോഗിയുടെ പരിശോധനാ ഫലവും നെഗറ്റിവ്

ഈ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാണ് പ്രശാന്ത് കിഷോറിനെ മമത ബാനര്‍ജി വിളിപ്പിച്ചതെന്നും പിന്നാലെ പ്രശാന്ത് കിഷോര്‍ ദില്ലിയില്‍ നിന്നും കൊല്‍കത്തയിലേക്ക് യാത്ര ചെയ്തുവെന്നുമാണ് ആരോപണം.അതേസമയം തന്റെ നേര്‍ക്കുള്ള ആരോപണങ്ങളെല്ലാം തള്ളി പ്രശാന്ത് കിഷോര്‍ രംഗത്തെത്തി. മാര്‍ച്ച്‌ 19 ന് ശേഷം താന്‍ ഒരു വിമാനത്താവളത്തിലും പോയിട്ടില്ലെന്ന് പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി. അതല്ലാത്ത വിവരങ്ങള്‍ ആരുടേയെങ്കിലും പക്കല്‍ ഉണ്ടെങ്കില്‍ അവര്‍ അത് പൊതുജനമധ്യത്തില്‍ വ്യക്തമാക്കണമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button