KeralaJobs & VacanciesLatest NewsNews

കോവിഡ്, കേരള സ​ര്‍​വ​ക​ലാ​ശാ​ല നി​ര്‍​ത്തി​വ​ച്ച പ​രീ​ക്ഷ​ക​ള്‍ പു​ന​രാ​രം​ഭിക്കുന്ന തീയതി : തീരുമാനമിങ്ങനെ .

തിരുവനന്തപുരം : കോവിഡ് 19നെ തുടർന്ന് കേരള സ​ര്‍​വ​ക​ലാ​ശാ​ല നി​ര്‍​ത്തി​വ​ച്ച പ​രീ​ക്ഷ​ക​ള്‍ പു​ന​രാ​രം​ഭിക്കുന്ന തീയതി സമ്പന്ധിച്ച് തീരുമാനം. പ​രീ​ക്ഷ​ക​ള്‍ മേ​യ് ര​ണ്ടാം വാ​രം മു​ത​ല്‍ പു​ന​രാ​രം​ഭിക്കുവാൻ 22 ന് ​വൈ​സ് ചാ​ന്‍​സ​ല​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന പ​രീ​ക്ഷ മോ​ണി​റ്റ​റിം​ഗ് സ​മി​തി തീരുമാനിച്ചു. ഇതിനായുള്ള പ​രീ​ക്ഷാ ക​ല​ണ്ട​റി​ന് സ​മി​തി രൂ​പം ന​ല്‍​കി​യി​ട്ടു​ണ്ട്.

നി​ല​വി​ലെ ലോ​ക്ക് ഡൗ​ണ്‍ പി​ന്‍​വ​ലി​ച്ച ശേ​ഷം പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍ പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ടു​ന്നതിന് അനുസരിച്ച് കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ഉ​ത്ത​ര​വു​ക​ള്‍​ക്ക് അ​നു​സൃ​ത​മാ​യി മാ​ത്ര​മേ പ​രീ​ക്ഷാ​ത്തീ​യ​തി​ക​ള്‍ പ്ര​ഖ്യാ​പി​ക്കു​ക​യു​ള്ളു. മു​ഴു​വ​ന്‍ പ​രീ​ക്ഷ​ക​ളും നടത്തി ക​ഴി​ഞ്ഞ​യു​ട​ന്‍സ​മ​യ​ബ​ന്ധി​ത​മാ​യി മൂ​ല്യ​നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​ക്കു​ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്കും ക​മ്മി​റ്റി രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെന്നും ലോ​ക്ക് ഡൗ​ണ്‍ പി​ന്‍​വ​ലി​ച്ച​തി​നു ശേ​ഷം ആ​രോ​ഗ്യ വ​കു​പ്പ് നി​ഷ്ക​ര്‍​ഷി​ക്കു​ന്ന സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​മാ​ത്ര​മാ​യി​രി​ക്കും പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​ക​യെ​ന്നും സ​ര്‍​വ​ക​ലാ​ശാ​ല പ​ത്ര​ക്കു​റി​പ്പി​ലൂടെ അ​റി​യി​ച്ചു.

Also read : ഗോപീചന്ദ് ഉള്‍പ്പടെ രാജ്യവ്യാപകമായി 700ഓളം പരിശീലകര്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ബാഡ്മിന്റന്‍ പരിശീലക പരിപാടിയുടെ സ്‌ക്രീനില്‍ പോണ്‍ ദൃശ്യങ്ങള്‍

എംജി സർവകലാശാല മാറ്റി വെച്ച പരീക്ഷകൾ വീണ്ടും ആരംഭിക്കുന്നതിനുള്ള തീയതി തീരുമാനിച്ചു. ബിരുദ, ബിരുദാനന്തരബിരുദ പരീക്ഷകൾ മേയ് 18 മുതൽ. പുനരാരംഭിക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചതായി റിപ്പോർട്ട്. ആറ്, നാല് സെമസ്റ്റർ ബിരുദപരീക്ഷകൾ യഥാക്രമം മേയ് 18, 19 തീയതികളിൽ പുനരാരംഭിക്കും. അഞ്ചാം സെമസ്റ്റർ ബിരുദ പ്രൈവറ്റ് പരീക്ഷകൾ മേയ് 25 മുതലും,റ്, നാല് സെമസ്റ്റർ ബിരുദപരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം മേയ് 25, 28 മുതൽ അതത് കോളേജിലും നടക്കും. രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ രണ്ടാംവാരം മുതൽ നടക്കും, രണ്ടാംസെമസ്റ്റർ പ്രാക്ടിക്കൽ പരീക്ഷകളും ജൂണിൽ പൂർത്തീകരിക്കും.ബിരുദാനന്തരബിരുദ നാലാം സെമസ്റ്റർ പരീക്ഷകൾ മേയ് 25-ന് ആരംഭിക്കും. പി.ജി. പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ എട്ടിന് തുടങ്ങും. പരീക്ഷകളുടെ വിശദമായ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.

കോവിഡ് 19 വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ മേയിൽ ഇളവുകൾ വരുമെന്ന പ്രതീക്ഷയിലാണ് പരീക്ഷകൾ പുനരാരംഭിക്കാനുള്ള ടൈംടേബിളുകൾ തയ്യാറാക്കുന്നത്. സർക്കാർനിർദേശങ്ങളുടെ അടിസ്ഥാനത്തിലാകും പരീക്ഷകൾ പുനരാരംഭിക്കുക. ജൂൺ ഒന്നുമുതൽ ഒമ്പത് കേന്ദ്രത്തിലായി ഹോം വാല്യുവേഷൻ രീതിയിൽ ഒരാഴ്ചകൊണ്ട് മൂല്യനിർണയം പൂർത്തീകരിക്കുമെന്നു
അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button