Latest NewsKeralaNattuvarthaNews

കരുതലാണ് മുഖ്യൻ; വയനാട് ജില്ലയില്‍ രണ്ടാം ഘട്ട സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ഏപ്രില്‍ 27 മുതല്‍

പതിനേഴ് ഭക്ഷ്യധാന്യ വസ്തുക്കൾ ഉൾപ്പെടുന്നതാണ് കിറ്റുകൾ

വയനാട്; രണ്ടാം ഘട്ട സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ഉടൻ, ഏപ്രിൽ 27 നാണ് വിതരണം തുടങ്ങുക, ഈ ഘട്ടത്തിൽ‌ പിങ്ക് കാർഡ് ഉടമകൾക്കാണ് ലഭിക്കുക. ജില്ലയിൽ 67,438 പിങ്ക് കാർഡ് ഉടമകളുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് കിറ്റുകൾ സർക്കാർ നൽകുന്നത്.

ഇത്തരത്തിൽ റേഷൻ കാർഡിന്റെ നമ്പറിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിലാണ് കിറ്റുകൾ വിതരണം നടത്തുക. 0 അക്കത്തിൽ അവസാനിക്കുന്ന കാർഡുകൾക്ക് ഏപ്രിൽ 27 ന് നൽകും, 28 ന് ഒന്ന്, 29 ന് രണ്ട്, 30 ന് മൂന്ന്, മെയ് 2 ന് നാല്, മെയ് 3ന് അഞ്ച് , 4 ന് ആറ്, 5ന് ഏഴ്, 6ന് എട്ട്, 7ന് ഒൻപത് എന്നാ ക്രമത്തിലാണ് വിതരണം നടത്തുക.

ജില്ലയിൽ വിതരണത്തിനാവശ്യമായ കിറ്റുകൾ റേഷൻ കടകളിൽ എത്തിച്ചിട്ടുണ്ട്, പതിനേഴ് ഭക്ഷ്യധാന്യ വസ്തുക്കൾ ഉൾപ്പെടുന്നതാണ് കിറ്റുകൾ, എല്ലാ സപ്ലൈകോയിലും പ്രത്യേകം മുറി്കൾ സജ്ജീകരിച്ച് സപ്രൈകോ ജീവനക്കാർ , സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റുകൾ ത്യയാറാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button