കൊല്ലം: വയോധിക എണ്ണി നോക്കാന്‍ നല്‍കിയ പെന്‍ഷന്‍ തുകയുമായി യുവാവ് കടന്നുകളഞ്ഞു. ആദിച്ചനല്ലൂര്‍ കാനറാ ബാങ്കിന് മുന്നിലായിരുന്നു മനസാക്ഷി നടുങ്ങുന്ന ഈ സംഭവം അരങ്ങേറിയത്. ആദിച്ചനല്ലൂര്‍ സ്വദേശിയായ വയോധിക ബാങ്കില്‍ നിന്ന് പിന്‍വലിച്ച പെന്‍ഷന്‍ തുകയായ ആറായിരം രൂപയുമായി പുറത്തിറങ്ങിയ ശേഷം സ്ഥലത്തുണ്ടായിരുന്ന യുവാവിന്റെ കൈയ്യില്‍ എണ്ണിത്തിട്ടപ്പെടുത്താനായി നല്‍കുകയായിരുന്നു.
എന്നാൽ പണം കയ്യില്‍ കിട്ടിയതോടെ നൊടിയിടയിൽ ഇയാൾ ഇവിടെ നിന്ന് കടന്നു കളയുകയായിരുന്നു. എല്ലാവരും മാസ്ക് ധരിച്ചിരിക്കുന്നതിനാൽ ഇവർക്ക് ആളെ ശരിക്കു മനസ്സിലായതുമില്ല. തുടര്‍ന്ന് വയോധിക ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
Post Your Comments