അബുദാബി: പ്രമുഖ മലയാളി വ്യവസായി എം.എ യൂസഫലിയുടെ ലുലുഗ്രൂപ്പ്
വാണിജ്യം -റിയല്‍എസ്റ്റേറ്റ് -മാധ്യമവിഭാഗം ബിസിനസ് രംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നു. ഇതിനായി ലുലു ഗ്രൂപ്പ് അബുദാബി രാജകുടുംബാംഗവുമായി കൈക്കോര്‍ക്കുന്നു . പുതിയ ബിസിനസ്സ് സംരംഭങ്ങളുടെ ഭാഗമായി ലുലു ഇന്റര്‍നാഷണലിന്റെ 20 ശതമാനം ഓഹരികള്‍ അറബ് വ്യവസായ പ്രമുഖനും അബുദാബി രാജകുടുംബാംഗം വാങ്ങിയതായാണ് റിപ്പോര്‍ട്ട്. 100 കോടി ഡോളറിനാണ് ഓഹരികള്‍ വാങ്ങിയത്.
read also : കേരളത്തിന് കൈത്താങ്ങായി ലുലുഗ്രൂപ്പ് ജീവനക്കാരുടെ പത്ത് കോടി
അബുദാബി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റോയല്‍ ഗ്രൂപ്പ് ചെയര്‍മാനായ ഷെയ്ഖ് തഹ് നൂന്‍ബിന്‍ സെയ്യദ് അല്‍ നഹ്യാന്‍ ആണ് ഓഹരികള്‍ സ്വന്തമാക്കിയിരിക്കുന്നത്. ബിസിനസ് വാര്‍ത്താ ഏജന്‍സി ബ്ലൂംബെര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വാണിജ്യം, റിയല്‍ എസ്റ്റേറ്റ്, മാധ്യമം തുടങ്ങി നിരവധി മേഖലകളില്‍ നിക്ഷേപമുള്ള കമ്പനിയാണ് റോയല്‍ ഗ്രൂപ്പ്. ഫസ്റ്റ് അബുദാബി ബാങ്കിന്റെ ചെയര്‍മാന്‍ കൂടിയാണ് ഷെയ്ഖ് തഹ്നൂന്‍. റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പിന്നീട് പുറത്തിറക്കുമെന്ന് ലുലു മാധ്യമവിഭാഗം മേധാവി വി നന്ദകുമാര്‍ പറഞ്ഞു.
Post Your Comments