നെടുങ്കണ്ടം: കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നു കേരള – തമിഴ്നാട് അതിര്‍ത്തിയായ കന്പംമെട്ട് വഴി ഇടുക്കിയിലെത്തിയ ദന്പതികളില് കോവിഡ് സ്ഥിരീകരിക്കപ്പെട്ട വീട്ടമ്മയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റും,, മാര്‍ച്ച് 20 നാണ് ഇവര്‍ മെല്‍ബണില്‍ നിന്ന് ,,ഡല്‍ഹിയിലെത്തിയത്. തുടര്‍ന്ന് അവിടെ 14 ദിവസം നിരീക്ഷണത്തിനു ശേഷം ഇരുവരും ഒരു ടാക്‌സി കാറില്‍ മഹാരാഷ്ട്രയിലൂടെ 3500 കിലോമീറ്ററിലേറെ യാത്ര ചെയ്ത് ഏപ്രില്‍ 16ന് ഇടുക്കി കമ്ബംമെട്ട് ചെക്ക് പോസ്റ്റിലെത്തുകയായിരുന്നു,, തുടര്‍ന്ന് ഇവരെ കമ്ബംമെട്ട് കോവിഡ് സെന്ററില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു.
അധികൃതർ നടത്തിയ സ്രവ പരിശോധനയിലാണ് ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്,, ഭര്‍ത്താവിന് ഫലം നെഗറ്റീവ് ആണ്. ഭാര്യയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്കാണ് മാറ്റുന്നത്. ഇവര്‍ വന്ന കാറിന്റെ ഡല്‍ഹി സ്വദേശിയായ ഡ്രൈവറുടെ വിവരം അവിടത്തെ അധികൃതര്‍ക്കു കൈമാറിയിട്ടുണ്ട്.
നിലവിൽ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവില്‍ ഇല്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഡല്‍ഹിയില്‍നിന്നു കോവിഡ് ബാധയുള്ള ഒന്‍പതു സംസ്ഥാനങ്ങളിലൂടെയാണ് ഇവര്‍ യാത്ര ചെയ്തത്. മൂന്നു ദിവസവും ബ്രഡും വെള്ളവും മാത്രം കഴിച്ചായിരുന്നു ഇരുവരുടെയും യാത്ര. കന്പംമെട്ട് പോലീസ് സ്റ്റേഷനില്‍ ഭക്ഷണവും വിശ്രമവും നല്കിയ ശേഷം ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ഇവര്‍ക്കു പ്രത്യേക സൗകര്യങ്ങളോടെ ക്വാറന്റൈന് ഏര്‍പ്പെടുത്തുകയായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ക്കു പ്രത്യേകം മരുന്നുകളും നല്‍കിയിരുന്നു.
Post Your Comments