കോഴിക്കോട് : സംസ്ഥാനത്ത് ഹോട്സ്പോട്ടുകളില്‍ വന്‍ സുരക്ഷാ വീഴ്ച; അതിര്‍ത്തികള്‍ തുറന്നിട്ട നിലയില്‍’. കോഴിക്കോട് ജില്ലയിലെ ഹോട്‌സ്‌പോട്ട് മേഖലകളിലാണ് സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്. ഹോട്സ്‌പോട്ട് മേഖലകളില്‍ പൊലീസ് പരിശോധന രാവിലെ എട്ടു മുതല്‍ രാത്രി ഏഴു മണിവരെ മാത്രമാണ്. രാത്രിയും അതിരാവിലെയും അതിര്‍ത്തികള്‍ തുറന്നിട്ട നിലയിലാണ്. ബുധനാഴ്ച ഈ ഹോട്സ്‌പോട്ട് മേഖലയില്‍ ലോക്ഡൗണ്‍ ലംഘിച്ചതിന് രണ്ട് കുടുംബത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
അതേസമയം,രാജ്യത്ത് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയും ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്താല്‍ ഇനി ക്രിമിനല്‍ കുറ്റമാകും. ആരോഗ്യപ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ് നിലവില്‍ വന്നു.
Post Your Comments