Latest NewsNewsIndia

സാലറി ചാലഞ്ച് : ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കുകയല്ല മാറ്റിവെയ്ക്കുകയാണ് ചെയ്യുന്നത് … മയപ്പെടുത്തിയ വാക്കുകളും നിലപാടുമായി ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ സാലറി ചാലഞ്ചില്‍ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്. സാലറി ചാലഞ്ച് എന്നതുകൊണ്ടുദ്ദേശിക്കുന്നത് ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കുകയല്ല മാറ്റിവെയ്ക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യചാനല്‍ ചര്‍ച്ചയിലാണ് ധനമന്ത്രി ഇങ്ങനെ പറഞ്ഞത്. ശമ്പളം പിടിക്കുന്ന കാര്യത്തില്‍ ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

Read Also : മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിന് വധഭീഷണി; ഡി.ജി.പിക്ക് പരാതി നല്‍കി എല്‍ദോസ് കുന്നപ്പള്ളി

ബുധനാഴ്ചയാണ് സാലറി ചലഞ്ചിന് ബദലായി എല്ലാ വിഭാഗം ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഒരുമാസത്തെ ശമ്പളം അഞ്ചുതവണകളായി പിടിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാല്‍ ഇത് തിരിച്ചുനല്‍കാനും തീരുമാനമുണ്ട്. എല്ലാ വിഭാഗങ്ങളെയും കണക്കിലെടുത്താല്‍ ഒരുമാസം 700കോടിവരെ സര്‍ക്കാരിന് ലാഭിക്കാമെന്നും അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button