Latest NewsKerala

മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിന് വധഭീഷണി; ഡി.ജി.പിക്ക് പരാതി നല്‍കി എല്‍ദോസ് കുന്നപ്പള്ളി

കൊച്ചി: സ്പ്രിംക്ലര്‍ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചതിന് വധഭീഷണി നേരിട്ടുവെന്ന് കാണിച്ച്‌ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പള്ളി ഡി.ജി.പിക്ക് പരാതി നല്‍കി. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ തനിക്കെതിരെ ഒരു വിജിലന്‍സ് അന്വേഷണമായിരുന്നു പ്രതീക്ഷിച്ചത്. ഇതിപ്പോ വധഭീഷണിയിലൊതുങ്ങുമോ അതോ രണ്ടും ഓരോ പ്ലേറ്റ് പോരുമോ എന്നാണ് വധഭീഷണിയെ പരിഹസിച്ച്‌ എല്‍ദോസ് തന്നെ ഫെയ്സ്സബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

യൂ​ത്ത്കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന് വെ​ട്ടേ​റ്റ സം​ഭ​വം; ഒ​രാ​ള്‍ ക​സ്റ്റ​ഡി​യി​ല്‍

ബുധനാഴ്ച വൈകിട്ട് നാലു മണിക്ക് പത്രസമ്മേളനത്തിനു ശേഷം 5.10ന് തന്റെ മൊൈബല്‍ നമ്പറിലേക്ക് 7669879271 എന്ന നമ്പറില്‍ നിന്ന് വധഭീഷണി എത്തിയതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.”ഞാന്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ എനിക്കെതിരെ ഒരു വിജിലന്‍സ് അന്വേഷണം ആയിരുന്നു പ്രതീക്ഷിച്ചത്. ഇതിപ്പോ വധഭീഷണിയിലൊതുങ്ങുമോ അതോ രണ്ടും ഓരോ പ്ലേറ്റ് പോരുമോ..?” എന്നാണ് എല്‍ദോസ് കുന്നപ്പള്ളി ഫേസ്‌ബുക്കില്‍ കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button