കല്‍പ്പറ്റ: കൊറോണ ഭീതികൾക്ക് പിന്നാലെ വയനാട്ടില്‍ വീണ്ടും മൂന്ന് പേര്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. മൂന്ന് പേരും നേരത്തെ രോഗം സ്ഥിരീകരിച്ച തിരുനെല്ലി പഞ്ചായത്തില്‍ നിന്നുളളവരാണ്,, 38 കാരിയായ യുവതി, 66 കാരിയായ വയോധിക, 49 കാരനായ മധ്യവയസ്കന് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്,, രണ്ടുപേര്‍ കല്പറ്റ ജനറല്‍ ആശുപത്രിയിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സ തേടിയിട്ടുണ്ട്.
കൂടാതെ കഴിഞ്ഞ ദിവസം മുതല്‍ കുരങ്ങുപനിക്കുള്ള ചികിത്സ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്,, ഈ വര്‍ഷം ഇതുവരെ 24 പേര്‍ക്കാണ് ജില്ലയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചത്.
ഒരാള്‍ മരണപ്പെടുകയും ചെയ്തിരുന്നു,, കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത തിരുനെല്ലി പഞ്ചായത്തില്‍ രോഗപ്രതിരോധ ക്യാമ്ബുകളും മറ്റും നടക്കുന്നുണ്ട്, ഈ പഞ്ചായത്തില്‍ 6,689 പേര്‍ക്ക് പനിക്കെതിരെയുള്ള കുത്തിവയ്പ്പ് നല്കി. കുരങ്ങ് പനി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയെ കുരങ്ങ് പനി ചികിത്സാ കേന്ദ്രമാക്കി മാറ്റിയിരുന്നു.
Post Your Comments