റിയാദ് :സൗദി അറേബ്യയില്‍ ചെറുഭൂചലനം. ഖുന്ഫുദയില് റിക്ടര്‍ സ്കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി സൗദി ജിയോളജിക്കല്‍ സര്‍വ്വേ റിപ്പോർട്ട് ചെയ്തു. ഒമ്പത് കിലോമീറ്ററോളം ഇതിന്റെ ചെറുചലനങ്ങള്‍ ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. ഭൂചലനത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി സൗദി ജിയോളജിക്കല്‍ സര്‍വ്വേ വക്താവ് താരീഖ് അബ അല്‍ ഖലീൽ അറിയിച്ചു.
Post Your Comments