KeralaNattuvarthaLatest NewsNews

ജനങ്ങളോട് എന്തിനീ ക്രൂരത? പോലീസിനോട് കള്ളം പറഞ്ഞ് ഡോക്ടറും; കോവിഡ് രോ​ഗികളെ ചികിത്സിച്ച ഡോക്ടർ കേരളത്തിൽ പലതവണ വന്നുപോയതായി സംശയം

തിരുവനന്തപുരം; പോലീസിനോട് കള്ളം പറഞ്ഞ് യാത്ര ചെയ്തവരിൽ ഡോക്ടറും, തമിഴ് നാട്ടിലെ ആശാരിപള്ളം ആശുപത്രിയിലെ കോവിഡ് രോ​ഗികളെ ചികിത്സിച്ച ഡോക്ടറാണ് കേരളത്തിലെത്തിയത്.

പോലിസിന്റെ കണ്ണുവെട്ടിച്ചാണ് നെയ്യാറ്റിൻകരയിലെ വീട്ടിൽ ഡോക്ടറെത്തിയത്. സംസ്ഥാന അതിർത്തിയിൽ പോലിസ് തടഞ്ഞപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറാണെന്ന് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു.

എന്നാൽ നെയ്യാറ്റിൻകര കാഞ്ഞിരംകുളത്തെ വീട്ടിൽ ഡോകടർ എത്തിക്കഴിഞ്ഞാണ് പറഞ്ഞത് കള്ളമാണെന്ന് പോലിസിന് വ്യക്തമായത്. ഇതോടെ പോലീസും റവന്യൂ സംഘമടക്കമുള്ളവരെത്തി ഡോക്ടറെ ക്വാറന്റൈനിലാക്കുകയായിരുന്നു.

ഇവർക്കെതിരെ കേസ് എടുക്കുമെന്നും പോലീസ് വ്യക്തമാക്കി, എന്നാൽ സമാന രീതിയിൽ പല തവണ ഇത്തരത്തിൽ ഡോക്ടർ കേരളത്തിൽ വന്നു പോയതായാണ് പോലീസ് സംശയിക്കുന്നത്, ഇതോടെ ജനങ്ങളും പരിഭ്രാന്തിയിലാണ്. കൊവിഡ് രോ​ഗികളെ ചികിത്സിച്ച ഡോക്ടർ നിയമങ്ങളെല്ലാം കാറ്റിൽ പറത്തി നടന്നത് എന്തിനെന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ നിന്നുയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button