Latest NewsNewsGulfQatar

കോവിഡ്-19 ബാധിതരുടെ എണ്ണം 7000കടന്നു, ആശങ്കയിൽ ഖത്തർ

ദോഹ :ഖത്തറിനെ ആശങ്കയിലാഴ്ത്തി കോവിഡ്-19 ബാധിതരുടെ എണ്ണം 7000കടന്നു. 623 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ, കോവിഡ് ബാധിതരുടെ എണ്ണം 7,764 എത്തി. ഒരു ദിവസത്തിനിടെ 3,445 പേരില്‍ നടത്തിയ പരിശോധനയിലൂടെയാണ് പുതിയ രോഗ ബാധിതരെ കണ്ടെത്തിയത്. 61 പേർക്ക് സുഖം പ്രാപിച്ചു, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 750ആയി. 7,004 പേർ ചികിത്സയില്‍ കഴിയുന്നു. 73,457 പേരിലാണ് ഇതുവരെ കോവിഡ് പരിശോധന നടത്തിയത്.10പേർ കോവിഡ് ബാധിച്ചു. രണ്ട് സ്വദേശികളും എട്ട് പ്രവാസികളുമാണ് മരണമടഞ്ഞത്.

Also read : നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരെയും പരിശോധനക്ക് വിധേയരാക്കിയെന്ന് മുഖ്യമന്ത്രി

യുഎഇയെ ആശങ്കയിലാഴ്ത്തി രോഗികളുടെ എണ്ണം 8000 കടന്നു. പുതുതായി 518 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗികളുടെ ആകെ എണ്ണം 8,756 ആയി എന്ന് ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. നാല് പേർ കൂടി മരണപ്പെട്ടു ഇതോടെ മരിച്ചവരുടെ എണ്ണം 56ആയി. 91പേർ കൂടി പുതുതായി രോമുക്തി നേടി ആശുപത്രി വിട്ടതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 1637ലെത്തി. 29,000 പേരെ പുതുതായി പരിശോധനയ്ക്ക് വിധേയരാക്കിയെന്നും . ദേശീയതലത്തിലും എമിറേറ്റുകളുടെ അടിസ്ഥാനത്തിലും 45 ദിവസത്തിനകം 100 പ്രതിരോധ നടപടികൾ പൂർത്തീകരിച്ചുവെന്നും അധികൃതർ അറിയിച്ചു.

ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം 1700 കടന്നു. ഇന്ന് 102 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായും,ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 1716 ലെത്തിയെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം വാർത്താ കുറിപ്പിലൂടെ അറിയിച്ചു. 307 പേർക്ക് രോഗം ഭേദമായതായും അറിയിപ്പിൽ പറയുന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 69 പേർ വിദേശികളും 33 പേർ ഒമാൻ സ്വദേശികളുമാണ്. ഒമാനിൽ കോവിഡ് ബാധിക്കുന്ന വിദേശികളുടെ എണ്ണം ഉയരുന്നുണ്ട്. 8പേർ മരണപ്പെട്ടു,രണ്ടു ഒമാൻ സ്വദേശികളും .ഒരു മലയാളി ഉൾപ്പെടെ ആറു വിദേശികളുമാണ് മരണമടഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button