വർഷങ്ങളായി സഹോദരനായും സുഹൃത്തായും കോളജ് കുമാരനായും പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട നടനാണ് സുധീഷ്,, എന്നാല്‍ ചേക്ലേറ്റ് കഥാപാത്രങ്ങള്‍ മാത്രമല്ല മറ്റ് കഥാപാത്രങ്ങളും തന്റെ കൈകളില്‍ ഭഭ്രമാമെന്ന് അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിലൂടെ സുധീഷ് തെളിച്ചിരിക്കുകയാണ്,, തീവണ്ടി, കല്‍ക്കി, ഇടക്കാട് ബറ്റാലിയന് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം മികച്ച തിരിച്ചുവരവാണ് സുധീഷിന് സമ്മാനിച്ചിരിക്കുന്നത്,, തന്റെ അഭിനയ ജീവിതത്തില്‍ വന്ന ബ്രേക്കിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സുധീഷ്.
പലപ്പോഴും ‘സ്റ്റീരിയോ ടൈപ്പ് ആയ വേഷങ്ങള്‍ മാത്രം ലഭിച്ചു കൊണ്ടിരുന്ന അഭിനേതാവായിരുന്നു ഞാന്‍, നായകന്റെ സുഹൃത്തായോ ചങ്ങാതിയായോ ഉള്ള വേഷങ്ങളാണ് കൂടുതലായും എന്നെ തേടിയെത്തിയത്,, നല്ല വേഷങ്ങള്‍ കരിയറിന്റെ തുടക്കത്തില്‍ ലഭിച്ചെങ്കിലും പിന്നീട് അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ തേടി വന്നില്ല,, ഒരേ തരത്തിലുള്ള കഥാപാത്രങ്ങള്‍ മാത്രം ലഭിച്ചപ്പോള്‍ അവസരങ്ങള്‍ കുറഞ്ഞു,, എന്നാല്‍, അതില്‍ നിന്നെല്ലാം മാറി ചിന്തിക്കാന്‍ പുതിയ സിനിമകള്‍ എന്നെ സഹായിച്ചു.’
ഇന്ന് പുതിയ അഭിനയജീവിതം ഏറെ ആസ്വദിക്കുന്നു,, ഒരു അഭിനേതാവ് എന്ന നിലയില്‍ എല്ലാത്തരത്തിലുള്ള വേഷങ്ങളും സ്വീകരിക്കാന്‍ തയ്യാറാകണം,, ഞാനത് ചെയ്തു അത്രേയുള്ളൂ. ഇന്ന് പ്രായം കൂടിയ വേഷങ്ങളിലും ചെറുപ്പക്കാരന്റെ റോളിലും അഭിനയിക്കാനായി എന്നെ വിളിക്കുന്നു,, അത് സന്തോഷം നല്കുന്ന കാര്യമാണ്,, പുതിയ വേഷവും അതിലൂടെ കിട്ടുന്ന അംഗീകാരങ്ങളും അഭിനയജീവിതത്തില്‍ ഇനിയുമേറെ ദൂരം താണ്ടാനുണ്ടെന്ന് സുധീഷ് പറഞ്ഞു.
Post Your Comments