മുംബൈ : ഓഹരി വിപണിയിൽ നഷ്ടം തുടരുന്നു, ഇന്ന് ആരംഭിച്ചത് നേട്ടമില്ലാതെ.സെന്‍സെക്സ് 42 പോയിന്റ് ഉയര്‍ന്ന് 30679ലും നിഫ്റ്റി 5 പോയിന്റ് നഷ്ടത്തിൽ 8974ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണികളിലെ നഷ്ടവും വില്പന സമ്മര്‍ദവുമാണ് വിപണിയെ പ്രതികൂലമായി ബാധിച്ചത്. ബിഎസ്ഇയിലെ 598 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 846 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ . 78 ഓഹരികള്‍ക്ക് മാറ്റമില്ല.
ഭാരതി ഇന്‍ഫ്രടെല്‍, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്സ്, സണ്‍ ഫാര്‍മ, സിപ്ല, എച്ച്സിഎല്‍ ടെക്,ബജാജ് ഓട്ടോ, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്,റിലയന്‍സ്, സീ എന്റര്ടെയ്ന്മെന്റ്, തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലും,ബജാജ് ഫിന്‍സര്‍വ്,പവര്‍ഗ്രിഡ് കോര്‍പ്, ബിപിസിഎല്‍, കോള്‍ ഇന്ത്യ, യുപിഎല്‍, എച്ച്ഡിഎഫിസി, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, വേദാന്ത, ഐഒസി, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി, വാഹനം, എഫ്എംസിജി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്
Post Your Comments