Latest NewsIndia

രാജ്യത്തെ നിര്‍ദ്ധനരായ മൂന്നുകോടിയിലേറെ പേര്‍ക്ക് സൗജന്യ ഭക്ഷണം ലഭ്യമാക്കുന്ന ‘മിഷന്‍ അന്ന സേവ” പദ്ധതിയുമായി റിലയൻസ്

ഇതിനകം 16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി രണ്ടുകോടിയിലേറെ പേര്‍ക്ക് ഭക്ഷണം നല്‍കി.

കൊച്ചി: രാജ്യത്തെ നിര്‍ദ്ധനരായ മൂന്നുകോടിയിലേറെ പേര്‍ക്ക് സൗജന്യ ഭക്ഷണം ലഭ്യമാക്കുന്ന ‘മിഷന്‍ അന്ന സേവ” പദ്ധതിക്ക് റിലയന്‍സ് ഫൗണ്ടേഷന്‍ തുടക്കമിട്ടു. മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്‌ട്രീസിന്റെ ജീവകാരുണ്യ വിഭാഗമായ റിലയന്‍സ് ഫൗണ്ടേഷനാണ് പദ്ധതി ഒരുക്കിയത്. ഇതിനകം 16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി രണ്ടുകോടിയിലേറെ പേര്‍ക്ക് ഭക്ഷണം നല്‍കി.

ലോകത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സൗജന്യ ഭക്ഷണ വിതരണ പദ്ധതിയാണിതെന്ന് റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ നിത അംബാനി പറഞ്ഞു. ദിവസ വേതനക്കാര്‍, ഫാക്‌ടറി തൊഴിലാളികള്‍, അനാഥാലയ-അഗതിമന്ദിര അന്തേവാസികള്‍ തുടങ്ങിയവര്‍ക്കാണ് ഭക്ഷണം ലഭ്യമക്കുന്നത്. മുംബയില്‍ 250 ബെഡ്ഡുകളോടെ ഇന്ത്യയിലെ ആദ്യ കൊവിഡ് ആശുപത്രി റിലയന്‍സ് സജ്ജമാക്കിയിരുന്നു. പി.എം. കെയേഴ്‌സ് ഫണ്ടിലേക്ക് 500 കോടി രൂപയുള്‍പ്പെടെ വിവിധ ദുരിതാശ്വാസ ഫണ്ടുകളിലേക്ക് 535 കോടി രൂപയും നല്‍കി.

‘മാധ്യമ സിന്‍ഡിക്കേറ്റ് മാത്രമല്ല, സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ഒരു ജുഡീഷ്യല്‍ സിന്‍ഡിക്കേറ്റും പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്’- പിണറായി വിജയനെതിരെ പരിഹാസവുമായി ജയശങ്കർ വക്കീൽ

പി.പി.ഇ കിറ്റുകളും മാസ്‌കുകളും ലഭ്യമാക്കുകയും ചെയ്‌തു. കൊവിഡ് പ്രതിരോധത്തിനായി റിലയന്‍സ് ഇന്‍ഡസ്‌ട്രീസും റിലയന്‍സ് ഫൗണ്ടേഷനും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നല്‍കി. കൊവിഡ് വ്യാപനം തടയാന്‍ കേരളം സ്വീകരിച്ച നടപടികള്‍ അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button