മുംബൈ : മഹാരാഷ്ട്രയില്‍ വ്യാപിച്ചിരിക്കുന്നത് രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കൊറോണ വൈറസ് . രോഗലക്ഷണങ്ങള്‍ ഇല്ലാതെ മരിച്ചു വീഴുന്നത് യുവാക്കളാണ് . ഗുരുതര ലക്ഷണങ്ങളോ മറ്റു രോഗങ്ങളോ ഇല്ലാത്ത 25 വയസ്സുകാരന്‍ കൂടി മരിച്ചതോടെ മഹാരാഷ്ട്രയില്‍ കോവിഡ് മരണം 251 ആയി ഉയര്‍ന്നു. കോവിഡ് ബാധിച്ച് സമാനരീതിയില്‍ യുവാവ് മരിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ഇന്നലെ മാത്രം കോവിഡ് കവര്‍ന്നത് 19 ജീവന്‍. ആകെ രോഗികള്‍ 5218. ഇതില്‍ 3451 പേരും മുംബൈയില്‍.
പൂനെ റൂബി ഹാള്‍ ആശുപത്രിയില്‍ 19 നഴ്‌സുമാര്‍ക്കും 6 ജീവനക്കാര്‍ക്കും കൂടി കോവിഡ്. ഇതില്‍ പകുതിയിലേറെയും മലയാളികളാണ്. ഇതോടെ മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളായ മലയാളി നഴ്‌സുമാര്‍ 129 ആയി. ലക്ഷണങ്ങള്‍ ഇല്ലാതെയാണു പലര്‍ക്കും രോഗബാധ. ധാരാവിയില്‍ കോവിഡ് രോഗികള്‍ 180. ഇവിടെ 12 േപരാണു മരിച്ചത്. ആകെ രോഗികള്‍: 4690. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഡ്യൂട്ടി ചെയ്ത വനിത പൊലീസിനും കോവിഡ് സ്ഥിരീകരിച്ചു.
Post Your Comments