Latest NewsIndia

ട്രെയിന്‍, വിമാന സര്‍വീസുകള്‍ മേയ്‌ മൂന്നിനു പുനരാരംഭിക്കില്ലെന്നു സൂചന: നിയന്ത്രണങ്ങൾ നീട്ടിയേക്കും

ന്യൂഡല്‍ഹി: കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായുള്ള അടച്ചുപൂട്ടല്‍ നടപടി മേയ്‌ മൂന്നിന്‌ അവസാനിച്ചാലും നിയന്ത്രണങ്ങള്‍ നീക്കിയേക്കില്ല. മേയ്‌ മൂന്നിനുശേഷം സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ചചെയ്യാന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്ങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ നിയന്ത്രണങ്ങള്‍ നീട്ടണമെന്ന്‌ അഭിപ്രായമുയര്‍ന്നതായാണു സൂചന.

തീവ്രബാധിതമേഖലകളില്‍ ലോക്ക്‌ഡൗണ്‍ മേയ്‌ 15 വരെ നീട്ടാനും രോഗവ്യാപനം കുറഞ്ഞ മേഖലകളില്‍ മേയ്‌ മൂന്നിനുശേഷം ബസ്‌ സര്‍വീസ്‌ അടക്കമുള്ള കാര്യങ്ങളില്‍ ഇളവ്‌ നല്‍കാനും നിര്‍ദേശമുയര്‍ന്നു.ട്രെയിന്‍, വിമാനസര്‍വീസുകള്‍ മേയ്‌ മൂന്നിനു പുനരാരംഭിക്കില്ലെന്നുതന്നെയാണു സൂചന. വിദ്യാലയങ്ങള്‍ തുറക്കുന്നത്‌ ജൂണ്‍ ഒന്നിനുശേഷമേ ആലോചിക്കൂ. ജില്ലകള്‍ക്കുള്ളിലെ ബസ്‌ സര്‍വീസ്‌ മേയ്‌ മൂന്നിനുശേഷം അനുവദിക്കാന്‍ സാധ്യതയുണ്ട്‌.

ഏറുകൊണ്ട്‌ വീണപ്പോള്‍ മരിച്ചെന്നോര്‍ത്തു, ശേഷം കഴുത്തറുത്തതിന്റെ കാരണം വിചിത്രം : പത്തനംതിട്ട പത്താം ക്‌ളാസുകാരന്റെ കൊലപാതകത്തിൽ പ്രതികളുടെ വിശദീകരണം

മുഖാവരണങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കും. വിവാഹങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പൊതുചടങ്ങുകള്‍ക്കുമുള്ള നിയന്ത്രണം തത്‌കാലം പിന്‍വലിക്കില്ല. യോഗത്തിന്റെ അടിസ്‌ഥാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ ഇന്നു റിപ്പോര്‍ട്ട്‌ കൈമാറുമെന്ന്‌ ആരോഗ്യമന്ത്രാലയവൃത്തങ്ങള്‍ സൂചിപ്പിച്ചു. കൂടുതല്‍ വ്യവസായശാലകളും കടകളും തുറക്കാന്‍ അനുമതി നല്‍കിയേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button