KeralaNattuvarthaLatest NewsNews

സഹപാഠിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസ്; അറസ്റ്റിലായ വിദ്യാർഥികളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

കേസില്‍ അറസ്റ്റിലായ രണ്ട് വിദ്യാര്‍ത്ഥികളും മോഷണക്കേസ് പ്രതികള്‍

കൊടുമണ്‍: കൊലപാതകകേസിൽ പിടിയിലായ വിദ്യാർഥികളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, പത്താം ക്ളാസ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ട് വിദ്യാര്‍ത്ഥികളും മോഷണക്കേസ് പ്രതികള്‍, രണ്ട് വര്‍ഷം മുന്‍പ് വീണാജോ‌ര്‍ജ് എം.എല്‍.എയുടെ വീട്ടില്‍ നിന്ന് സി.സി.ടി.വി മോഷ്ടിച്ചതിന് ഇരുവരും പിടിയിലായിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്ത് വന്നിരിക്കുന്നത്.

അതി വിദ​ഗ്ദമായി നടത്തിയ മോഷണം ക്യാമറയില്‍ പതിഞ്ഞതിനാലാണ് അന്ന് ഇവരെ തിരിച്ചറിഞ്ഞത്,, പിന്നീട് കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ടതോടെ പഠിച്ചുകൊണ്ടിരുന്ന കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ് മൗണ്ട് സ്കൂളില്‍ നിന്ന് പുറത്താക്കി,, പിന്നീടാണ് അങ്ങാടിക്കല്‍ സ്കൂളില്‍ ചേര്‍ന്നത്, അവിടെ വച്ചും കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ടതോടെ സ്കൂള്‍ അധികൃതര്‍ പലതവണ താക്കീത് ചെയ്തിരുന്നതായുള്ള വാർത്തകളാണ് പുറത്ത് വരുന്നത്.

ഇരുവരുടെയുമൊപ്പം പഴയ സ്കൂളില്‍ ഒപ്പം പഠിച്ചിരുന്ന അഖിലുമായിഈ സമയമെല്ലാം ഇവര്‍ സൗഹൃദത്തിലായിരുന്നു, ഇന്നലെ ഉച്ചയോടെയാണ് അഖിലിനെ റബ‌ര്‍തോട്ടത്തിലേക്ക് കൊണ്ടുപോയത് . രണ്ട് സൈക്കുളുകളിലായാണ് ഇവിടെ എത്തിയത്, കൂട്ടുകാരന്റെ കൊലപാതകത്തിന് ശേഷം പരുങ്ങി നില്‍ക്കുന്ന കുട്ടികളെ അങ്ങാടിക്കല്‍ സ്‌കൂളിലെ ഡ്രൈവര്‍ രഘുവാണ് കണ്ടത്,, സമീപം താമസിക്കുന്ന സ്‌കൂള്‍ മാനേജര്‍ കെ.ഉദയനെയും വാര്‍ഡ് മെമ്ബര്‍ വിനി ആനന്ദിനെയും രഘു വിവരം അറിയിച്ചു, ഇവരുടെ നേതൃത്വത്തിലാണ് കുട്ടികളെ തടഞ്ഞുവച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button