KeralaLatest NewsNews

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചുവെക്കുന്ന കാര്യത്തില്‍ മന്ത്രിസഭാ തീരുമാനം ഇങ്ങനെ

കോവിഡ് വ്യാപനത്തില്‍ ദേശീയ-സംസ്ഥാന സാമ്പത്തിക രംഗങ്ങളിലുണ്ടായ കനത്ത പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും ഒരു ഭാഗം മാറ്റിവയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പരമാവധി ഒരു മാസത്തെ ശമ്പളമാണ് മാറ്റിവയ്ക്കുക.

അഞ്ചുമാസത്തേക്ക് ആറു ദിവസത്തെ ശമ്പളം വീതം മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാരിന്റെ ഗ്രാന്റോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, എന്നിവയ്ക്കും ഇതു ബാധകമാണ്. 20,000 രൂപയില്‍ താഴെ ശമ്പളമുള്ളവരെ ഇതില്‍ നിന്നും ഒഴിവാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒരു വര്‍ഷത്തേക്ക് മന്ത്രിമാര്‍, എംഎല്‍എമാര്‍, ബോര്‍ഡംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവരുടെ ശമ്പളം/ഓണറേറിയത്തിന്റെ 30 ശതമാനം കുറവു ചെയ്യും. ആരോഗ്യ, ഭക്ഷ്യസുരക്ഷാ മേഖലയില്‍ സര്‍ക്കാരിന് ആവശ്യമായ ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള ചെലവുകള്‍ ഒഴിവാക്കാനാവില്ല. ഈ സാഹചര്യത്തിലാണ് നടപടി. ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി ചെറുതല്ല എന്നതിനാല്‍ ജീവനക്കാരുടെ സഹായവും സഹകരണവും സര്‍ക്കാര്‍ പ്രതീക്ഷിക്കുകയാണ്.

കോവിഡ് 19 ബാധയെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രശ്നങ്ങളും വരാനിരിക്കുന്ന പ്രത്യാഘാതങ്ങളും കൃത്യമായി കണക്കാക്കാക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ പ്രയാസങ്ങളും സഹിച്ചും നാനാഭാഗങ്ങളില്‍നിന്നും സംഭാവന നല്‍കാന്‍ ജനങ്ങള്‍ മുന്നോട്ടുവരുന്നത് ആശ്വാസകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button