വാഷിംഗ്ടണ്‍ ഡിസി: അമേരിക്ക തിരിച്ചയച്ച വിദേശ പൗരന്മാർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഹെയ്തി, ഗ്വാട്ടിമാല, മെക്സിക്കോ എന്നീ രാജ്യങ്ങളില്‍ തിരിച്ചെത്തിയവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൃത്യമായ പരിശോധനകളില്ലാതെയും രോഗമുക്തി ഉറപ്പാക്കാതെയും ആണ് അമേരിക്ക പൗരന്മാരെ തിരിച്ചയച്ചത്.
അമേരിക്കയില്‍ നിന്നെത്തിയ 51 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതായി ഗ്വാട്ടിമാല സര്‍ക്കാര്‍ പറഞ്ഞു. വിദേശ പൗരന്മാരെ തിരിച്ചയക്കുന്നതിനു മുന്‍പ് അവര്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന് ഗ്വാട്ടിമാല അമേരിക്കയോട് ആവശ്യപ്പെട്ടു. കോവിഡ് മുക്തരാണെന്ന് സ്ഥിരീകരിച്ചശേഷമേ വിദേശ പൗരന്മാരെ തിരിച്ചയക്കാവൂ എന്നും അവര്‍ ആവശ്യപ്പെട്ടു. അമേരിക്കയില്‍നിന്ന് തിരിച്ചെത്തിയവര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും അവരിലൂടെ രോഗം പടര്‍ന്നതായും മെക്സിക്കോ, ഹെയ്തി സര്‍ക്കാരുകളും അറിയിച്ചു. വിദേശ പൗരന്മാരെ കയറ്റിയയക്കുന്ന അമേരിക്കന്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Post Your Comments