Latest NewsUSANews

കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക​ളി​ല്ലാ​തെ യു എസ് തി​രി​ച്ച​യ​ച്ച വി​ദേ​ശ പൗരന്മാർക്ക് കോ​വി​ഡ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക തി​രി​ച്ച​യ​ച്ച വി​ദേ​ശ പൗരന്മാർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഹെ​യ്തി, ഗ്വാ​ട്ടി​മാ​ല, മെ​ക്സി​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ തി​രി​ച്ചെ​ത്തി​യ​വ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക​ളി​ല്ലാ​തെ​യും രോ​ഗ​മു​ക്തി ഉ​റ​പ്പാ​ക്കാ​തെ​യും ആണ് അ​മേ​രി​ക്ക പൗരന്മാരെ തിരിച്ചയച്ചത്.

അ​മേ​രി​ക്ക​യി​ല്‍ നി​ന്നെ​ത്തി​യ 51 പേ​ര്‍​ക്ക് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​താ​യി ഗ്വാ​ട്ടി​മാ​ല സ​ര്‍​ക്കാ​ര്‍ പ​റ​ഞ്ഞു. വി​ദേ​ശ പൗരന്മാരെ തി​രി​ച്ച​യ​ക്കു​ന്ന​തി​നു മു​ന്പ് അ​വ​ര്‍​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ഗ്വാ​ട്ടി​മാ​ല അ​മേ​രി​ക്ക​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് മു​ക്ത​രാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ശേ​ഷ​മേ വി​ദേ​ശ പൗരന്മാരെ തി​രി​ച്ച​യ​ക്കാ​വൂ എ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​മേ​രി​ക്ക​യി​ല്‍​നി​ന്ന് തി​രി​ച്ചെ​ത്തി​യ​വ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യും അ​വ​രി​ലൂ​ടെ രോ​ഗം പ​ട​ര്‍​ന്ന​താ​യും മെ​ക്സി​ക്കോ, ഹെ​യ്തി സ​ര്‍​ക്കാ​രു​ക​ളും അ​റി​യി​ച്ചു. വി​ദേ​ശ പൗരന്മാരെ ക​യ​റ്റി​യ​യ​ക്കു​ന്ന അ​മേ​രി​ക്ക​ന്‍ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button