Latest NewsNewsSaudi ArabiaGulf

കോവിഡ് ബാധിതരുടെ എണ്ണം 11000 പിന്നിട്ടു, ആറു പേർ കൂടി മരിച്ചു : കടുത്ത ആശങ്കയിൽ സൗദി

റിയാദ് : കടുത്ത ആശങ്കയിൽ സൗദി അറേബ്യ,കോവിഡ് ബാധിതരുടെ എണ്ണം 11000 പിന്നിട്ടു. ചൊവ്വാഴ്ച 1147പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, ആറു പേർ മരണപ്പെട്ടു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 11,631ഉം,മരണസംഖ്യ 109ഉം ആയതായി  ആരോഗ്യമന്ത്രാലയം അറിയിച്ചു. 150പേർ കൂടി സുഖം പ്രാപിച്ചപ്പോൾ 1640പേർ ഇതുവരെ രോഗ മുക്തി നേടി. 9882 പേരാണ് ഇതുവരെ ചികിത്സയിൽ ഉള്ളത്. ഇവരിൽ 82 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ 70 പ്രദേശങ്ങളിലാണ് ഇതുവരെ രോഗബാധ റിപ്പോർട്ട് ചെയ്തത്. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും മക്കയിലും മദീനയിലും നിന്നുള്ളവരാണ്.

Also read :നോവല്‍ കൊറോണ വൈറസിന്റെ ഉത്ഭവം എവിടെ നിന്നാണെന്ന വെളിപ്പെടുത്തലുകളുമായി ലോകാരോഗ്യ സംഘടന

പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതിൽ 76 ശതമാനവും ഫീൽഡ് പരിശോധനയിലൂടെ കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി അറിയിച്ചു. ആളുകളെ അവരുടെ വീടുകളിൽ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഇതിനായി 150 മെഡിക്കൽ സംഘങ്ങൾ രാജ്യമെമ്പാടും ഗ്രാമ നഗര പ്രദേശങ്ങൾ സന്ദർശിക്കുന്നുണ്ടെന്നും ഇതുവരെ 500,000 പേരെ ഇങ്ങനെ പരിശോധനക്ക് വിധേയമാക്കിയതായും അദ്ദേഹം പറഞ്ഞു.

യുഎഇയിൽ മൂന്ന് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 490പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചുവെന്നു രോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 46ആയും രോഗികളുടെ എണ്ണം 7,755ആയും ഉയർന്നു. 83പേർക്ക് സുഖം പ്രാപിച്ചതോടെ രോഗം ബേധമായവരുടെ എണ്ണം 1,443ആയെന്നും ഏറ്റവും ഒടുവിൽ 30,000 പേർക്കാണ് കോവിഡ് പരിശോധന നടത്തിയത്. രോഗികളെല്ലാം ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button