നോക്കിയ ഫോണുകളുടെ വാറന്റി കാലാവധി നീട്ടി നൽകി നിർമാതാക്കളായ എച്ച്എംഡി ഗ്ലോബല്‍. കോവിഡ് വ്യാപനത്തെ തുടർന്ന് ആണ് തീരുമാനം. മാര്‍ച്ച് 15 നും മെയ് 15നും ഇടയില്‍ വാറന്റി അവസാനിക്കുന്ന ഫോണുകള്‍ക്ക് 60 ദിവസത്തേയ്ക്ക് കൂടിയാണ് ഇപ്പോൾ കാലാവധി നീട്ടി നൽകിയിരിക്കുന്നത്.
Also read : ലോക്ക് ഡൗണിൽ ബുദ്ധിമുട്ടിലായവർക്ക് സഹായവുമായി മാരുതി സുസുക്കി
വണ്‍പ്ലസ്, വാവേ, റിയല്‍മി, ഓപ്പോ തുടങ്ങിയ ഫോൺ നിർമാതാക്കൾ വാറന്റി നീട്ടി നൽകുന്നതായി പ്രഖ്യാപിച്ചിരുന്നു. വാവേ ജൂണ്‍ 30 വരെ വാറന്റി നീട്ടി നല്‍കിയിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ സര്‍വീസിന് നല്‍കിയിരിക്കുന്ന ഫോണുകള്‍ക്ക് പകരം ഫോണുകള്‍ നല്‍കുമെന്നാണ് വണ്‍ പ്ലസിന്റെ പ്രഖ്യാപനം.
Post Your Comments