ലോക്ക് ഡൗണിൽ ബുദ്ധിമുട്ടിലായവർക്ക് സഹായവുമായി രാജ്യത്തെ മുൻ നിര വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ).. ദുരിത്തിലായവരുടെ വിശപ്പകറ്റുന്ന പദ്ധതികളുമായാണ് കമ്പനി രംഗത്തെത്തിയിരിക്കുന്നത്. ഹരിയാനയിലെ നിർമാണശാലകളുടെ പരിസരത്തു താമസിക്കുന്നവർക്ക് കഴിഞ്ഞ ആഴ്ചകളായി 1.20 ലക്ഷത്തിലേറെ ഭക്ഷണപ്പൊതികൾ വിതരണം ചെയ്‌തുവെന്നാണ് റിപ്പോർട്ട്. പതിനായിരത്തോളം ഭക്ഷ്യോപകരണ കിറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്. പ്രാദേശിക ഭരണകൂടവുമായും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുമായും സഹകരിച്ചാണു മാരുതി സുസുക്കിയുടെ സഹായ വിതരണം നടക്കുന്നത്.
Also read : സുരക്ഷ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മന്ത്രി സ്വയം നിരീക്ഷണത്തിൽ
ഹരിയാനയിലെ 16 ഗ്രാമങ്ങളിൽ ശുദ്ധജല ലഭ്യത ഉറപ്പാക്കാനായി 17 ജല എ ടി എമ്മുകളാണ് മാരുതി സുസുക്കി സ്ഥാപിച്ചത്. അലിയാർ ഗ്രാമത്തിൽ പ്രതിദിനം 4,500 ലീറ്റർ ജലവും മനേസാറിനടുത്തുള്ള ധന ഗ്രാമത്തിൽ ദിവസവും 3,800 ലീറ്ററോളം ശുദ്ധജലവും വിതരണം ചെയ്യുന്നുണ്ടെന്നും ഗുരുഗ്രാം പ്രാദേശിക ഭരണകൂടത്തിനായി മുഖാവരണങ്ങളും സുരക്ഷാ ഉപകരണങ്ങളും ലഭ്യമാക്കുന്നുണ്ടെന്നും കമ്പനി.
Post Your Comments