ന്യൂഡൽഹി: പാവങ്ങളുടെ അന്നം ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ സമ്പന്നരുടെ കൈകള്‍ ശുചീകരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. എപ്പോഴാണ് ഇന്ത്യയിലെ പാവപ്പെട്ടവര്‍ ഉണര്‍ന്നെണീക്കുക? നിങ്ങളിവിടെ വിശപ്പുകൊണ്ട് മരിക്കുമ്പോള്‍ അവര്‍ നിങ്ങള്‍ക്കുള്ള അരിയെടുത്ത് സമ്പന്നര്‍ക്കായി ഹാന്‍ഡ് സൈനിറ്റൈസറുകള്‍ നിര്‍മിക്കുകയാണെന്ന് ട്വിറ്ററിലൂടെയാണ് രാഹുൽ വ്യക്തമാക്കിയത്. സാനിറ്റൈസറിന്റെ ഉപയോഗം വര്‍ധിച്ചതോടെ എഥനോള്‍ ഉത്പാദിപ്പിക്കാനും അതുപയോഗിച്ച് ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മിക്കാനും കേന്ദ്രസർക്കാർ തീരുമാനം എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. മിച്ചമുള്ള ഭക്ഷ്യധാന്യങ്ങള്‍ എഥനോള്‍ ആയി മാറ്റാന്‍ 2018 ലെ ദേശീയ ബയോഫ്യുവല്‍ നയം അനുവദിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്.
Read also: കൊറോണ സ്ഥിരീകരിച്ചയാളുടെ സമ്പർക്ക ലിസ്റ്റിൽ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും
आख़िर हिंदुस्तान का ग़रीब कब जागेगा? आप भूखे मर रहे हैं और वो आपके हिस्से के चावल से सैनीटाईज़र बनाकर अमीरों के हाथ की सफ़ाई में लगे हैं।https://t.co/5NjoMmsJnK
— Rahul Gandhi (@RahulGandhi) April 21, 2020
Post Your Comments