Latest NewsNewsInternational

കൊറോണ സ്ഥിരീകരിച്ചയാളുടെ സമ്പർക്ക ലിസ്റ്റിൽ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും

ഇസ്ലാമാബാദ്: കൊറോണ സ്ഥിരീകരിച്ച ആളുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സെല്‍ഫ് ക്വാറന്റൈനിലായേക്കും. ഈദി ഫൗണ്ടേഷൻ ചെയർമാനായ ഫൈസൽ ഈദിയുമായി ഏപ്രിൽ 15ന് ഇമ്രാൻ ഖാൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷം പനിയും മറ്റ് രോഗലക്ഷണങ്ങളും പ്രകടിപ്പിച്ചതിനെ തുടർന്ന് പരിശോധന നടത്തിയ ഫൈസലിന് കൊറോണ പോസിറ്റീവ് ആകുകയായിരുന്നു.

Read also: മൂന്നു ലക്ഷം മുതൽ അഞ്ചര ലക്ഷം വരെ മലയാളികൾ മടങ്ങിയെത്തിയേക്കും; നിരീക്ഷണത്തിൽ പാർപ്പിക്കേണ്ടിവരുന്നത് നിരവധിപേരെ; റജിസ്‌ട്രേഷന് വെബ്സൈറ്റ്

കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനായി അതാത് സ്ഥലത്ത് എത്തിക്കാൻ ഈദി ഫൗണ്ടേഷന്റെ ആംബുലൻസുകളാണ് ഉപയോഗിക്കുന്നത്. ഇവിടെ നിന്നാകാം ഫൈസൽ ഈദിക്ക് രോഗം പകർന്നതെന്നാണ് വിലയിരുത്തൽ. ഇമ്രാൻ ഖാന് കൊറോണ പരിശോധന നടത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതിന് ശേഷം കൊറോണ ചികിത്സാ പ്രോട്ടോക്കോളുകൾ അനുസരിച്ച് നടപടികൾ സ്വീകരിക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button