Latest NewsNewsInternational

അമേരിക്കയില്‍ കോവിഡ് മരണതാണ്ഡവമാടുമ്പോള്‍ ലോക്ഡൗണിനെതിരെ രാജ്യത്ത് വന്‍തോതില്‍ പ്രതിഷേധം

വാഷിങ്ടന്‍ : അമേരിക്കയില്‍ കോവിഡ് മരണതാണ്ഡവമാടുമ്പോള്‍ ലോക്ഡൗണിനെതിരെ രാജ്യത്ത് വന്‍തോതില്‍ പ്രതിഷേധം. യുഎസില്‍ പലയിടത്തും ജനങ്ങള്‍ തെരുവിലിറങ്ങി പരസ്യമായി പ്രതിഷേധിച്ചു. പലയിടത്തും ആരോഗ്യ പ്രവര്‍ത്തകരെ തടയുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്നു പരാതി ഉയര്‍ന്നു. വാഷിങ്ടനില്‍ 2500 ല്‍ അധികം പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. മുഖാവരണം ധരിക്കാന്‍ മിക്കവരും തയാറായില്ല. 40,000 പേര്‍ മരിക്കുകയും 7.5 ലക്ഷത്തിലധികം പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്ത രാജ്യത്തെ പ്രതിഷേധം ആശങ്ക ഉയര്‍ത്തി.

read also : കോവിഡ് മഹാമാരിയിൽ മരണ സംഖ്യ 1,70,000 പിന്നിട്ടു; ഭീതിയോടെ ലോകം

ഇതിനിടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചെറിയ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന സൂചന നല്‍കി. പ്രതിഷേധക്കാര്‍ രാജ്യസ്‌നേഹികളാണെന്നും ജോലിക്കു പോകാന്‍ കഴിയാത്തതിന്റെ വിഷമമാണെന്നും പറഞ്ഞ് ട്രംപ് ഇവരെ ന്യായീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അതേസമയം, യുഎസില്‍ കോവിഡ് മരണം 40,000 കവിഞ്ഞു. പകുതിയോളം മരണം ന്യൂയോര്‍ക്കില്‍. ലോകമാകെ 24 ലക്ഷം പേര്‍ രോഗബാധിതരാണ്. ആകെ മരണം 1.66 ലക്ഷം കവിഞ്ഞു.ന്യൂയോര്‍ക്ക് നഗരം തുറക്കാന്‍ ഒരു മാസമെങ്കിലും എടുക്കുമെന്ന് മേയര്‍ ബില്‍ ബ്ലെസിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button