KeralaLatest NewsNews

വേഷം മാറി വന്ന മാരീചന് പുറകിൽ ഒരു രാവണൻ വരും; വിമർശനവുമായി പി കെ കൃഷ്ണദാസ്

കണ്ണൂർ: സ്പ്രിംഗ്ലർ വിവാദത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. ഐടി സെക്രട്ടറി മാരീചൻ ആണെന്നും വേഷം മാറി വന്ന മാരീചന് പുറകിൽ ഒരു രാവണൻ വരുമെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രസർക്കാർ അറിയാതെയാണ് സംസ്ഥാന സർക്കാർ ഇത്തരമൊരു കരാർ ഉണ്ടാക്കിയത്. സ്പ്രിംഗ്ലർ കമ്പനി ഫേസ്ബുക്കുമായി കരാറുണ്ടാക്കിയ കാര്യം അറിയാമായിരുന്നുവോ എന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും കൃഷ്ണദാസ് വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് വിദേശ കമ്പനിയെ പിന്താങ്ങേണ്ട ആവശ്യം എന്താണ്. ഇത് ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട ഇടപാടായത് കൊണ്ട് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button