Latest NewsNewsIndia

കോവിഡ് ദുരിതാശ്വാസം: വീണ്ടും പ്രവാസി വ്യവസായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ കൈത്താങ്ങ്

അബുദാബി : കോവിഡ് 19 വ്യാപനം മൂലം ദുരിതത്തിലായവര്‍ക്ക് വേണ്ടി വീണ്ടും പ്രവാസി വ്യവസായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ കൈത്താങ്ങ്. യുഎഇയിലെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെയും സന്നദ്ധ സംഘടനകള്‍ക്ക് വീണ്ടും ധനസഹായം നല്‍കി ലുലു ഗ്രൂപ്പ് ഉടമ എം.എ.യൂസഫലി.

കോവിഡ് പ്രതിസന്ധി മൂലം ജോലിയില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനാണ് റാസ് അല്‍ ഖൈമ, ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷനുകള്‍, കെഎംസിസി ഷാര്‍ജ, കേരള സോഷ്യല്‍ സെന്റര്‍ അബുദാബി, ഐഎംസിസി ഷാര്‍ജ, ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ യുഎഇ എന്നിവരടക്കമുള്ളവര്‍ക്ക് യൂസഫലി ധനസഹായം നല്‍കിയത്.

read also :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലി വീണ്ടും കോടികളുടെ ധനസഹായവും ഒരു ലക്ഷം മാസ്‌കും നല്‍കി

നേരത്തെ ദുബായ് കെഎംസിസി, അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍, ഇന്‍ കാസ് ദുബായ് മുതലായവര്‍ക്ക് കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി യൂസഫലി ധനസഹായം നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button