UAELatest NewsNews

തറാവീഹ് നമസ്‌കാരം പള്ളികളില്‍ വേണ്ട, കൊറോണ ബാധിതരും ആരോഗ്യ പ്രവര്‍ത്തകരും നോമ്പെടുക്കേണ്ട; മതനിയമം പുറപ്പെടുവിച്ച് ഫത്വ കൗണ്‍സില്‍

അബുദാബി: മതനിയമം പുറപ്പെടുവിച്ച് യുഎഇ ഫത്വ കൗണ്‍സില്‍. അഞ്ച് നിര്‍ദേശങ്ങളാണ് ഉത്തരവിലുടെ പുറപ്പെടുവിച്ചിരിക്കുക്കുന്നത്. റമദാന്‍ മാസത്തിലെ രാത്രി നമസ്‌കാരമായ തറാവീഹ് നമസ്‌കാരം പള്ളികളില്‍ നിര്‍വഹിക്കരുതെന്നും പകരം വീടുകളില്‍ നമസ്‌കരിക്കാമെന്നും നിര്‍ദേശമുണ്ട്. കൊറോണ ബാധിതരും ആരോഗ്യ പ്രവര്‍ത്തകരും നോമ്പെടുക്കേണ്ടതില്ല. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരങ്ങള്‍ ഉണ്ടാകില്ല. ഈ സമയങ്ങളില്‍ വീടുകളില്‍ ളുഹര്‍ നമസ്‌കരിക്കണമെന്നും സക്കാത്ത് ആവശ്യമായ സാഹചര്യമാണിതെന്നതിനാല്‍ സക്കാത്ത് നല്‍കുന്നത് പരമാവധി നേരത്തെയാക്കണമെന്നും നിർദേശത്തിൽ പറയുന്നു.

Read also: കോമഡി സ്റ്റാര്‍ പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ ഷാബുരാജ് അന്തരിച്ചു

റമദാന്‍ മാസത്തിന്റെ പരിശുദ്ധി ഉള്‍കൊണ്ട് ആവശ്യമുള്ളവര്‍ക്ക് സഹായം എത്തിക്കണം. കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ യു.എ.ഇയുടെ പ്രവര്‍ത്തനങ്ങള്‍ വിജയം കാണാന്‍ പ്രാര്‍ഥിക്കുന്നതായും ലോകത്തെ ഈ മഹാമാരിയില്‍ നിന്ന് ദൈവം രക്ഷിക്കട്ടെയെന്നും മെമ്പർമാർ വ്യക്തമാക്കി. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നാണ് തീരുമാനങ്ങളെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button