ബെയ്ജിംഗ് : കൊറോണ എന്ന മാരക വൈറസ് മനുഷ്യന് മരണം മാത്രമല്ല സമ്മാനിയ്ക്കുന്നത് വെളുത്തവര്‍ തനി കറുപ്പായി മാറുന്നു . കോവിഡിന് ശേഷം ചൈനയില്‍ നിന്ന് ഞെട്ടിയ്ക്കുന്നതും പുതിയതുമായ വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
Read Also : ഉത്തര കൊറിയൻ രാഷ്ട്ര തലവൻ കിം ജോങ് ഉൻ അതീവ ഗുരുതരാവസ്ഥയിൽ
കോവിഡ് ബാധിച്ച് മരണത്തെ മുന്നില്‍ കണ്ട ചൈനയിലെ രണ്ട് ഡോക്ടര്‍മാരുടെ അനുഭവങ്ങളാണ് ഈ വാര്‍ത്തയ്ക്ക് ആധാരം. കൊറോണ ബാധയെത്തുടര്‍ന്ന് വുഹാനിലെ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു ഡോ. യി ഫാനും ഡോ.ഹു വീഫെംഗും. രോഗം ഭേദമായെങ്കിലും രണ്ടുപേരുടെയും ത്വക്കിന്റെ നിറത്തില്‍ കാര്യമായ വ്യത്യാസം വന്നു. നല്ല വെളുത്ത ചര്‍മ്മമുണ്ടായിരുന്ന ഇരുവരുടേയും നിറം കൂടുതല്‍ ഇരുണ്ടതായി. ജനുവരി 18 നാണ് ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. അതിനുശേഷം വുഹാന്‍ പള്‍മനറി ഹോസ്പിറ്റലിലേക്ക് ഇവരെ നീക്കുകയായിരുന്നു.
കൊറോണയെ കുറിച്ച് ആദ്യം ലോകത്തോട് വിളിച്ചുപറഞ്ഞ് കൊറോണ ബാധിച്ച് മരിച്ച ഡോ. ലീ വെന്‍ലിയാംഗിന്റെ സഹപ്രവര്‍ത്തകരായിരുന്നു ഈ രണ്ട് ഡോക്ടര്‍മാരും. കാര്‍ഡിയോളജിസ്റ്റായ ഡോ യി എയ് 39 ദിവസങ്ങളാണ് ഇ സി എം ഒ എന്ന ജീവന്‍ രക്ഷാ ഉപകരണം ഘടിപ്പിച്ച് ചികിത്സിക്കേണ്ടി വന്നത്. ഹൃദയത്തിന്റേയും ശ്വാസകോശത്തിന്റേയും പ്രവര്‍ത്തനം തത്ക്കാലത്തേക്ക് ഏറ്റെടുത്ത് നടത്തുന്ന ഒരു ഉപകരണമാണിത്. രോഗാവസ്ഥ തന്നെ ഏറെ തളര്‍ത്തിയെങ്കിലും ഇപ്പോള്‍ ഏതാണ്ടൊക്കെ രോഗവിമുക്തനായി എന്ന് അദ്ദേഹം ആശുപത്രി കിടക്കയില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞിരുന്നു.
ഡോ. ഹൂവിന്റെ നില അതിലും ഗുരുതരമായിരുന്നു. ഏകദേശം 99 ദിവസത്തിനടുത്താണ് അദ്ദേഹത്തിന് ആശുപത്രിയില്‍ കിടക്കേണ്ടിവന്നത്. ആദ്യകാലങ്ങളില്‍ അദ്ദേഹത്തിന് സംസാരിക്കാന്‍ പോലുമാകില്ലായിരുന്നു. ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് 22 വരെ ഇ സി എം ഒ തെറാപ്പി ചെയ്തതിനു ശേഷമാണ് അദ്ദേഹത്തിന് സംസാരശേഷി തിരിച്ചുകിട്ടിയത്.
ഇവര്‍ക്ക് ചികിത്സാ സമയത്ത് നല്‍കിയ മരുന്നുകളുടെ പാര്‍ശ്വഫലമാകാം ത്വക്ക്‌ന്റെ നിറംമാറ്റത്തില്‍ കലാശിച്ചതെന്ന് ഇവരെ ചികിത്സിച്ച ഡോ. ലീ പറഞ്ഞു. എന്നാല്‍ ഇത് കാലക്രമേണ മാറാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments