ന്യൂഡല്‍ഹി : രാജ്യം കൊറോണ വിമുക്തമായാല്‍ പുതിയ തൊഴില്‍ സംസ്‌കാരത്തില്‍ ഇന്ത്യ ഒന്നാമത് . അതിനായി പ്രയത്‌നിയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യുവാക്കളോട് ആഹ്വാനം ചെയ്തു. രാജ്യത്തെ ചെറുപ്പക്കാരോട് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ ഒന്നാമതെത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഓണ്‍ലൈനിലൂടെയുള്ള ജോലി എന്ന പുതിയ തൊഴില്‍ സംസ്‌കാരം ഉരുത്തിരിഞ്ഞു വരികയാണെങ്കില്‍ അതില്‍ ഒന്നാമതെത്താനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെ ചെയ്യാനായാല്‍, പ്രതിസന്ധി ഘട്ടത്തില്‍ പോലും ഓഫിസുകളും ബിസിനസ് സ്ഥാപനങ്ങളുമൊക്കെ മുടക്കമില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാം. പുറത്തിറങ്ങുക വഴി ജീവന്‍ നഷ്ടപ്പെടുന്നില്ലെന്നും ഉറപ്പാക്കാമെന്നും അദ്ദേഹം പറയുന്നു. കൊറോണാവൈറസും ലോക്ഡൗണും തുടരുന്ന സാഹചര്യത്തില്‍ ലോകമെമ്പാടും ഓഫിസ് ജോലികള്‍ മുതല്‍ പരസ്പരം കാണല്‍ വരെ ഓണ്‍ലൈനിലേക്ക് ചേക്കേറിയിരിക്കുകയാണ്.
ഇക്കാലത്ത് വീടാണ് പുതിയ ഓഫിസെന്നും അദ്ദേഹം പറഞ്ഞു. ഇന്റര്‍നെറ്റാണ് പുതിയ മീറ്റിങ് റൂം. പ്രൊഫഷണലുകളുടെ ജീവിതത്തെ കാര്യമായി മാറ്റിമറിച്ചിരിക്കുകയാണ് കൊറോണാവൈറസ്. തത്കാലത്ത്, ഓഫിസിലെ ഇന്റര്‍വെല്ലിന് കൂട്ടുകാരോട് ഒത്തുകൂടുന്ന രീതി ചരിത്രമായിരിക്കുകയാണ്. തന്റെ മീറ്റിങുകളില്‍ പലതും, അത് തന്റെ മന്ത്രിസഭയിലെ അംഗങ്ങളുമായുളളതോ, ഉദ്യോഗസ്ഥന്മാരോടുമായുള്ളതോ, ലോക നേതാക്കന്മാരുമായുള്ളതോ ആകട്ടെ, വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി.
Post Your Comments