ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ വിദേശ നിക്ഷേപ നയം വിവേചനപരവും അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് വിശേഷിപ്പിച്ച ചൈന, ഭേദഗതി ഉടന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. ലോക വ്യാപാര സംഘടനയുടെ (ഡബ്ള്യു.ടി.ഒ) ചട്ടങ്ങള്‍ ലംഘിച്ചുള്ള ഇന്ത്യയുടെ നയ ഭേദഗതി സ്വതന്ത്ര വ്യാപാരത്തിന് തടസമാണെന്ന് ഇന്ത്യയിലെ ചൈനീസ് ഏംബസി പ്രതികരിച്ചു.ലോക്ക്ഡൗണിലെ സമ്പദ്‌ഞെരുക്കത്തെ തുടര്‍ന്ന്, ഇന്ത്യന്‍ കമ്പനികളുടെ ഓഹരിവില ഇടിഞ്ഞിരുന്നു.
ഇതു മുതലെടുത്ത് ചൈനീസ് സര്‍ക്കാരിന്റെ കീഴിലുള്ള കമ്പനികള്‍ ഇന്ത്യന്‍ ഓഹരികള്‍ വന്‍തോതില്‍ വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ്, കഴിഞ്ഞദിവസം നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്.ഡി.ഐ) നയം ഇന്ത്യ തിരുത്തിയത്. വിദേശ നിക്ഷേപകരെ കൂടുതല്‍ ജാഗ്രതയോടെ വീക്ഷിക്കാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യയും (സെബി) ഒരുങ്ങുന്നു. ചൈന, ഹോങ്കോംഗ് എന്നിവയുള്‍പ്പെടെ 13 രാജ്യങ്ങളിലെ നിക്ഷേപകരാണ് സെബിയുടെ ഉന്നം.
സംസ്ഥാന സര്‍ക്കാറിനെ വിമർശിച്ചാൽ…; ഡോക്ടര്‍മാര്‍ക്ക് താക്കീതുമായി ഉദ്ധവ് സർക്കാർ
കേമാന്‍ ഐലന്‍ഡ്സ്, സിംഗപ്പൂര്‍, അയര്‍ലന്‍ഡ്, ലക്‌സംബര്‍ഗ് എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്.പി.ഐ) ഇന്ത്യയില്‍ നിക്ഷേപിക്കുന്നുണ്ട്. ഈ രാജ്യങ്ങളിലൂടെ ചൈനീസ് ഫണ്ട് തന്നെയാണോ ഇന്ത്യയില്‍ എത്തുന്നതെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. പാകിസ്ഥാനും ബംഗ്ളാദേശും ഒഴികെയുള്ള അയല്‍ രാജ്യങ്ങളിലെ നിക്ഷേപകര്‍ക്ക്, ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണ്ടെന്ന നയം തിരുത്തിയത്.
മുംബയ് ആസ്ഥാനമായുള്ള ഭവന വായ്‌പാ സ്ഥാപനമായ എച്ച്.ഡി.എഫ്.സിയെ ഓഹരി പങ്കാളിത്തം കഴിഞ്ഞമാസം ചൈനീസ് കേന്ദ്ര ബാങ്കായ പീപ്പിള്‍സ് ബാങ്ക് ഒഫ് ചൈന 1.01 ശതമാനമായി ഉയര്‍ത്തിയ പശ്‌ചാത്തലത്തിലാണ്, ഒരു രാജ്യത്തെയും പരാമര്‍ശിക്കാതെ ഇന്ത്യ എഫ്.ഡി.ഐ നയം ഭേദഗതി ചെയ്‌തത്.
Post Your Comments